സ്കൂളിലെ അഡ്മിഷൻ ദിനം. റജിസ്റ്ററിൽ കുട്ടികളുടെ പേരു ചേർക്കുകയാണ് പ്രിൻസിപ്പൽ. എന്നാൽ കുട്ടിയോടൊപ്പം വന്ന സ്ത്രീ അപ്പോഴും പേരു തീരുമാനിച്ചിരുന്നില്ല. കൽപ്പന, ജ്യോത്സന,സുനൈന… ഈ മൂന്നു പേരുകളിൽ ഏതിടണം എന്ന വിഷമത്തിലായിരുന്നു അവർ. പ്രിൻസിപ്പൽ ആ കൊച്ചുകുട്ടിയോട് അവളുടെ ഇഷ്ടം ചോദിച്ചു. ഉടൻ വന്നു മറുപടി -കൽപന. ഭാവന എന്നാണ് പേരിന്റെ അർഥം എന്നു കുട്ടി വിവരിച്ചതോടെ പ്രിൻസിപ്പൽ ഞെട്ടി. ആ ഞെട്ടൽ പിന്നീട് സത്യമായി. ആ കുട്ടിയാണ് ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശ യാത്രിക കൽപ്പന […]