blog image

    StudyatChanakya Admin

    Jun 12,2020

    6:37pm

    ടെസ്‌ല - നിര്‍ഭാഗ്യത്തിന്‍റെ വൈദ്യുതാഘാതമേറ്റ പ്രതിഭ

    അമേരിക്കയിലെ ഒരു തെരുവിലൂടെ ആ ഭ്രാന്തന്‍ വേച്ചുവേച്ചു നടന്നു. പാറിപ്പറന്ന മുടിയും മുഷിഞ്ഞ വേഷവും കണ്ട് ദയ തോന്നിയ ചിലര്‍ ഏതാനും നാണയത്തുട്ട് അയാള്‍ക്ക് നല്‍കി കടന്നുപോയി. ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന കണ്ണുകള്‍ ഉയര്‍ത്തി നന്ദിയോടെ അയാളവരെ നോക്കി. നിങ്ങളുടെ വീടിനെ രാത്രി വെളിച്ചമുള്ളതാക്കിത്തീര്‍ക്കുന്ന വൈദ്യുതിയും ടാങ്കില്‍ വെള്ളം നിറയ്ക്കുന്ന ഇലക്ട്രിക് മോട്ടോറുമടക്കം നിരവധി കണ്ടെത്തലുകള്‍ നടത്തിയ അതിപ്രതിഭാശാലിയായ ഒരു ഗവേഷകനാണ് ഒരു കാലത്ത് ആ ഭ്രാന്തന്‍. പേര് നിക്കോളാസ് ടെസ്‌ല. റേഡിയോ കണ്ടെത്തിയതാര് എന്ന ചോദ്യത്തിന് എല്ലാവരും ഉത്തരം പറയുക മാര്‍ക്കോണി എന്നായിരിക്കും. എങ്കിലറിയുക, അതേ സമയം തന്നെ ടെസ്‌ല യും റേഡിയോ കണ്ടെത്തിയിരുന്നു. പേറ്റന്‍റ് ആദ്യം എടുത്തത് മാര്‍ക്കോണിയാണെന്ന് മാത്രം! 1856-ല്‍ ക്രൊയേഷ്യയിലെ (ഇന്നത്തെ യൂഗോസ്ലാവിയ) ഒരു മലയോരഗ്രാമത്തിലാണ് നിക്കോളാസ് ടെസ്‌ല ജനിച്ചത്. കുട്ടിക്കാലം മുതല്‍ സയന്‍സിലും കണക്കിലും മിടുമിടുക്കനായിരുന്നു ടെസ്‌ല. ടെസ്‌ലയ്ക്ക് മികച്ച ഭാവിയുണ്ടെന്ന് പരിചയപ്പെട്ടവരെല്ലാം പറഞ്ഞു. പക്ഷേ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു.

    ഓസ്ട്രിയയിലെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ടെസ്‌ല അക്കാലത്താണ് ഒരു ഡൈനമോയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നത്. അ്ക്കാലത്ത് ഡിസി കറന്‍റായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായി എ സി കറന്‍റ് ഉപയോഗിച്ചാല്‍ വലിയ സാധ്യതകളാണുള്ളതെന്ന് ടെസ്‌ല തിരിച്ചറിഞ്ഞു. 1882-ല്‍ പാരീസിലെ കോണ്ടിനെന്‍റല്‍ എഡിസണ്‍ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ടെസ്‌ല യ്ക്ക് ഇഷ്ടമുള്ള ജോലിയായിരുന്നു അവിടെ. ഒപ്പം തന്‍റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനായുള്ള പഠനവും തുടര്‍ന്നു. 1883-ല്‍ ടെസ് ല ആദ്യത്തെ എസി മോട്ടോര്‍ നിര്‍മ്മിച്ചു. പിന്നീട് അമേരിക്കയിലേക്ക് ചെന്ന ടെസ്‌ല അവിടെ തോമസ് ആല്‍വാ എഡസന്‍റെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. എഡിസന്‍ ഡി സി കറന്‍റിന് വേണ്ടി വാദിക്കുന്നയാളായിരുന്നു. ടെസ്‌ല യാകട്ടെ എ സിയാണ് ഭാവിയുടെ വൈദ്യുതി എന്ന നിലപാടിലുറച്ചു നിന്നു. രണ്ടുകൂട്ടരും അഭിപ്രായവ്യത്യാസങ്ങള്‍ പതിവായി. ടെസ്‌ല ലയുടെ പല കണ്ടുപിടുത്തങ്ങളും എഡസണ്‍ ഇക്കാലത്തിനിടെ തന്‍റെ പേരിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. എന്തായാലും രണ്ടുവര്‍ഷം കൊണ്ട് ടെസ്‌ല യും എഡിസണും പിരിഞ്ഞു. 1887-ല്‍ ടെസ് ല സ്വന്തമായി ഒരു ഇലക്ട്രിക് കമ്പനി ന്യൂയോര്‍ക്കില്‍ തുടങ്ങി. ടെസ്‌ല യും ജോര്‍ജ് വെസ്റ്റിങ് ഹൗസ് എന്ന ഇലക്ട്രിക് കമ്പനിയുടമയും ചേര്‍ന്ന് ആദ്യമായി എസി പവര്‍ സ്റ്റേഷന്‍ അമേരിക്കയില്‍ സ്ഥാപിച്ചു. വൈകാതെ എ സി വൈദ്യുതിയെ ജനം അംഗീകരിച്ചു തുടങ്ങി. നയാഗ്രാ വെള്ളച്ചാട്ടത്തില്‍നിന്ന് വൈദ്യുതി നിര്‍മ്മിക്കാനുള്ള അനുമതി വെസ്റ്റിങ് കമ്പനിക്ക് ലഭിക്കുകയും ചെയ്തു. പക്ഷേ, ടെസ്‌ല യെ മാത്രം അധികമാരും അറിഞ്ഞില്ല. എ സി വൈദ്യുതി ന്ിര്‍മ്മാണത്തിനായി താന്‍ ഉറക്കമൊഴിഞ്ഞു കണ്ടെത്തിയ ആശയങ്ങളുടെ പേറ്റന്‍റ് ആ കമ്പനിക്ക് ടെസ്‌ല മുന്‍പേ തന്നെ കൈമാറിക്കഴിഞ്ഞിരുന്നു.

    മികച്ച ശാസ്ത്രജ്ഞനായിരുന്നെങ്കിലും ബിസിനസ്സില്‍ ടെസ്‌ല ശോഭിച്ചിരുന്നില്ല. തന്‍റെ അധ്വാനഫലത്തിന് കൃത്യമായി പേറ്റന്‍റ് എടുക്കുന്നതില്‍ ടെസ്‌ല പലപ്പോഴും അമാന്തം കാണിച്ചു. പലരും അധികാരികളെ സമീപിച്ച് ടെസ്‌ല യ്ക്ക് കിട്ടേണ്ട പേറ്റന്‍റ് വൈകിപ്പിച്ചു. മാര്‍ക്കോണി റേഡിയോ കണ്ടെത്തിയ അതേ സമയത്തു തന്നെ ടെസ്ലയും അതു കണ്ടെത്തിയിരുന്നു. പക്ഷേ, പേറ്റന്‍റ് ആദ്യം എടുത്തത് മാര്‍ക്കോണിയാണെന്ന് മാത്രം. അതുകൊണ്ട് ഇന്നും റേഡിയോ കണ്ടെത്തിയതിന്‍റെ ഖ്യാതി മാര്‍ക്കോണിക്ക് സ്വന്തമായിരിക്കുന്നു. 1909- ല്‍ മാര്‍ക്കോണിയുടെ കമ്പിയില്ലാക്കമ്പി സാങ്കേതികവിദ്യയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചപ്പോഴും ടെസ്‌ല തന്‍റെ പേറ്റന്‍റുകള്‍ക്കായി പോരാടുകയായിരുന്നു. ടെസ്‌ല തന്‍റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. വയറുകളോ കമ്പികളോ ഇല്ലാതെ വൈദ്യുതി വിതരണത്തിനുള്ള സംവിധാനത്തിന്‍റെ രൂപരേഖ ടെസ് ല തയാറാക്കിയിരുന്നത്രേ. എന്നാലിതിന്‍റെ കൂടുതല്‍ രേഖകള്‍ കണ്ടുകിട്ടിയിട്ടില്ല. ടെസ്‌ല വൈദ്യുതി കമ്പികളില്ലാതെ അയക്കാനായി പടുകൂറ്റന്‍ കെട്ടിടം പണിതു ട്സ്െ ല ടവര്‍ എ്ന്നാണിതറിയപ്പെട്ടത്.

    അന്യഗ്രഹങ്ങളില്‍നിന്ന് പല ജീവികളും തനിക്ക് സന്ദേശമയക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത്രത്തോളമെത്തിയതോടെ ടെസ്‌ല യ്ക്ക് ഭ്രാന്താണെന്ന് സംശയിച്ച് പരീക്ഷണങ്ങള്‍ക്ക് ധനസഹായം നല്‍കിയവര്‍ പിന്‍വാങ്ങി. ടെസ്‌ല ഒറ്റപ്പെട്ടു. പല വിചിത്രമായ കാര്യങ്ങളും കാണിച്ചു പത്രങ്ങള്‍ക്ക് ടെസ്‌ല കത്തുകളെഴുതി. നിരവധി അംഗീകാരങ്ങള്‍ ടെസ്‌ല യ്ക്ക ലഭിച്ചിരുന്നെങ്കിലും ടെസ്‌ല അതിനേക്കാളൊക്കെ ഏറെ അര്‍ഹിക്കുന്നുണ്ടായിരുന്നു. 1943-ല്‍ ന്യൂയോര്‍ക്കിലെ വില കുറഞ്ഞ ഒരു ഹോട്ടല്‍ മുറിയില്‍ ആ പ്രതിഭാശാലി അന്തരിച്ചു.

    പ്രധാന കണ്ടുപിടുത്തങ്ങള്‍

      ടെസ്‌ല കോയില്‍

      ടെസ്‌ല ടര്‍ബൈന്‍

      ടെസ്‌ല ഓസിലേറ്റര്‍

      വയര്‍ലെസ് ടെക്നോളജി

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42