മിഥു സൂസൻ ജോയി
Oct 28,2020
6:17pm
ഷേക്സ്പിയറുടെ ഫസ്റ്റ് ഫോളിയോ എന്നറിയപ്പെടുന്ന സമാഹാരത്തിന്റെ കോപ്പി ലേലത്തിൽ വിറ്റു പോയത് എത്ര രൂപയ്ക്കാണ് എന്നറിയാമോ. ഏകദേശം 73.22 കോടി രൂപയ്ക്ക്. കാലിഫോർണിയയിലെ ഓക് ലൻഡിലുള്ള സ്വകാര്യ കോളജാണ് പുസ്തകം ലേലത്തിനു വച്ചത്. സ്റ്റീഫൻ ലവുവെന്തെ എന്ന വ്യക്തിയാണ് ഈ പുസ്തകത്തിനായി കോടികൾ മുടക്കിയത്. നിലവിൽ ഇത്തരം ആറു കോപ്പികൾ മാത്രമാണ് സ്വകാര്യ വ്യക്തികളുടെ കൈയ്യിൽ ഉള്ളു. ഷേക്സിപിയറുടെ ജൂലിയസ് സീസർ, മാക്ബത്ത് ഉൾപ്പെടെയുള്ള 36 നാടകങ്ങൾ അടങ്ങിയ ഫസ്റ്റ് ഫോളിയോ പുറത്തിറങ്ങിയത് 1623ലാണ്. അദ്ദേഹം മരിച്ചതിനു ശേഷം സുഹൃത്തുകളാണ് ഇതു പുറത്തിറക്കിയത്.