StudyatChanakya Admin
Jul 31,2021
9:29am
ടോക്യോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മീരാബായ് ചാനു. 49 കിലോഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തിലാണ് മണിപ്പൂരുകാരിയായ ചാനു വെള്ളി മെഡല്‍ നേടിയത്. ചൈനയുടെ ഷിഹൂയി ഹൗ ഒളിംപിക് റെക്കോഡോടെ സ്വര്‍ണം നേടി. ഇന്തോനീഷ്യയുടെ ഐസ വിന്ഡിയ്ക്കാണു വെങ്കല മെഡല്‍. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്. സിഡ്നി ഒളിംപിക്സിൽ ഭാരദ്വേഹനത്തില്‍ കര്‍ണം മല്ലേശ്വരി ഇന്ത്യയ്ക്കു വേണ്ടി വെങ്കല മെഡല്‍ നേടിയിരുന്നു. മീരാബായ് ചാനുവിനു മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു