blog image

  StudyatChanakya Admin

  Jul 29,2020

  6:13pm

  ആളിക്കത്തുന്ന ഹോങ്കോങ്

  സ്വാതന്ത്യത്തിന്റെ നഗരമാണ് ഹോങ്കോങ്. ചൈനയുടെ ഭാഗമാണെങ്കിലും കമ്യൂണിസ്റ്റ് ഉരുക്കുമുഷ്ടിയിൽനിന്നു മാറി, ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന പ്രദേശം. എന്നാലിപ്പോൾ ജനകീയ പ്രക്ഷോപങ്ങളുടെ പേരിലാണ് ഹോങ്കോങ് വാർത്തകളിൽ നിറയുന്നത്. കോവിഡ് കാലമായിട്ടുപോലും ജനങ്ങൾ തെരുവിലാണ്. പ്രത്യേകിച്ചു യുവാക്കൾ. ചൈനയുടെ വിവാദമായ കുറ്റവാളി കൈമാറ്റ ബില്ലാണു കലാപത്തിനു കാരണം.

  ഹോങ്കോങ്ങിന്റെ ചരിത്രം

  1842 ൽ ബ്രിട്ടനുമായുള്ള ആദ്യ കറുപ്പ് യുദ്ധത്തിൽ (First opium war) പരാജയപ്പെട്ടപ്പോഴാണ് ചൈന, ഹോങ്കോങ്ങിനെ ബ്രിട്ടനു കൈമാറാൻ നിർബന്ധിതരായിത്തീരുന്നത്. 1860ൽ ബെയ്ജിങ്ങിൽ നടന്ന കൺവൻഷനിൽ ഔദ്യോഗികമായി ഹോങ്കോങ് കൈമാറ്റക്കരാറായി. 1898 ജൂലൈ ഒന്നിന് ഹോങ്കോങ്ങും സമീപത്തെ 235 ദ്വീപുകളും 99 വർഷത്തെ പാട്ടത്തിനു ബ്രിട്ടനു കൈമാറി. ഒന്നര നൂറ്റാണ്ടോളം ബ്രിട്ടിഷ് അധീനതയിലായിരുന്നു ഹോങ്കോങ്.
  രണ്ടാം ലോക മഹായുദ്ധത്തിനു മുന്നോടിയായി 1937ൽ ചൈന–ജപ്പാൻ യുദ്ധത്തോടനുബന്ധിച്ച് പതിനായിരക്കണക്കിനു ചൈനക്കാരാണു ഹോങ്കോങ്ങിലേക്കു കൂട്ടപ്പലായനം നടത്തിയത്. 1941ൽ ജപ്പാൻ ഹോങ്കോങ് കീഴടക്കി. തുടർന്നു ലക്ഷക്കണക്കിനുപേർ ചൈനയിലേക്കു തിരികെ പലായനം ചെയ്തു. ലോകമഹായുദ്ധാനന്തരം 1946ൽ ബ്രിട്ടൻ ഹോങ്കോങ്ങിൽ ഭരണവാഴ്ച പുനഃസ്ഥാപിച്ചു. കമ്യൂണിസ്റ്റ് പീഡനം ഭയന്ന് ഇങ്ങനെ രക്ഷപ്പെട്ടെത്തിയവരിൽ ഒട്ടേറെ വ്യവസായികളുമുണ്ടായിരുന്നു. ഹോങ്കോങ്ങിന്റെ വ്യാവസായിക വളർച്ചയിൽ ഇവർ സ്വാധീനം ചെലുത്തി. ഹോങ്കോങ് ജനസംഖ്യയുടെ 16% മാത്രമാണ് ചൈനീസ് കുടിയേറ്റം.

  1984 ഡിസംബർ 19ന് ബെയ്ജിങ്ങിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ചൈനയുമായി ഹോങ്കോങ് കൈമാറ്റക്കരാറിൽ ഒപ്പുവച്ചു. 1997 ജൂലൈ 1 ന് ബ്രിട്ടൻ ഹോങ്കോങ് പൂർണമായി ചൈനയ്ക്കു കൈമാറണമെന്നായിരുന്നു വ്യവസ്ഥ. 2047 വരെ ഹോങ്കോങ്ങിന്റെ സ്വതന്ത്ര സ്വഭാവം നിലനിർത്തുമെന്നായിരുന്നു ചൈന ബ്രിട്ടനു നൽകിയ ഉറപ്പ്.

  ഒരു രാജ്യം രണ്ടു ഭരണം

  ഹോങ്കോങ്ങിനെ പ്രത്യേക രാജ്യമെന്നു വിശേഷിപ്പിക്കാൻ കഴിയില്ല. കാരണം അത് ചൈനയുടെ ഭാഗമാണ്. എന്നാൽ ചൈനയിലിലെ നിയമങ്ങളൊന്നും ബാധകവുമല്ല. 156 വർഷങ്ങൾക്കു ശേഷം ഉടമസ്ഥാവകാശം 1997ൽ ബ്രിട്ടനിൽനിന്നു ചൈനയിലേക്കു മാറിയപ്പോൾ, സ്പെഷൽ അഡ്മിനിസ്ട്രേഷൻ റീജൻ എന്നൊരു സംവിധാനം നടപ്പാക്കിയത് അങ്ങനെയാണ്. ചൈന എന്ന കമ്യൂണിസ്റ്റ് രാജ്യത്ത് കമ്യൂണിസ്റ്റ് ഇതര ഭരണമാകാം എന്ന സമ്മതപത്രമാണത്.
  ഒരു രാജ്യം, രണ്ടു വ്യവസ്ഥകൾ എന്ന മുദ്രാവാക്യവും പ്രാബല്യത്തിലാക്കി.

  ഇലക്ടറൽ കോളജ് തിരഞ്ഞെടുക്കുന്ന ചീഫ് എക്സിക്യുട്ടീവിനെ മുൻനിർത്തിയാണു ചൈന ഹോങ്കോങ് ഭരിക്കുന്നത്. അതേസമയം, ബ്രിട്ടൻ സ്ഥാപിച്ച നിയമ, നീതിന്യായ വ്യവസ്ഥകൾ അതേപടി നിലനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചൈനയുടെ അടിച്ചമർത്തൽ ഭരണം ഹോങ്കോങ്ങിലില്ല.

  ഏഷ്യയിലെ വാണിജ്യ ഹബ്ബ്

  പ്രത്യേക സമ്പത്ത് വ്യവസ്ഥ, നാണയം (ഹോങ്കോങ് ഡോളർ), സൗജന്യ ട്രേഡിങ് തുടങ്ങിയവ ഉള്ളതിനാൽ ഏഷ്യയിലെ പ്രധാന വ്യവസായ കേന്ദ്രമായി മാറി. കറുപ്പ് (ഓപ്പിയം) കച്ചവടത്തിൽ തുടങ്ങിയ ഇടപാടുകൾ ഹോങ്കോങ്ങിനെ ഒരു ‘ഫ്രീ പോർട്ട്’ ആയി വളർത്തി. ലോകത്തിലെ വൻകിട ബിസിനസ്സ് കമ്പനികളെല്ലാം ഹോങ്കോങ്ങിൽ താവളം ഉറപ്പിച്ചു. മറ്റൊരിടത്തുമില്ലാത്ത പ്രവർത്തന സ്വാതന്ത്യം, ഭരണ സ്വാതന്ത്യങ്ങൾ തുടങ്ങിയവ ഉറപ്പുനൽകി. അതുകൊണ്ടുതന്നെ ലോകത്തിലെ കോടിശ്വരന്മാർ കൂടുതലുള്ള രണ്ടാമത്തെ നഗരമായി വളർന്നു. പൊതുനിയമം മാനിച്ച് അവനവന്റെ തൊഴിൽ ചെയ്ത് സുഖസൗകര്യങ്ങളോടെ ജീവിക്കാൻ ഏറ്റവും പറ്റിയ സ്ഥലം എന്ന വിശേഷണവും ഹോങ്കോങ്ങിനുണ്ട്.

  കുറ്റവാളി കൈമാറ്റ ബിൽ

  വിവാദമായ കുറ്റവാളി കൈമാറ്റ ബില്ലാണ് ഹോങ്കോങ്ങിനെ അശാന്തമാക്കുന്നത്. ചൈന അവതരിപ്പിച്ച ‘എക്സ്ട്രഡിഷൻ ബിൽ’ (കുറ്റവാളി കൈമാറ്റ ബിൽ) ആണു പ്രശ്നങ്ങൾക്കു തുടക്കമിട്ടത്. ഹോങ്കോങ്ങിൽ ക്രിമിനൽ കുറ്റം ചുമത്തിയവരെ ചൈനയിലെ കോടതികളിലേക്ക് അയയ്ക്കാനുള്ള നിയമമാണത്. ഇതിനെതിരെ യുവാക്കളുടെ നേതൃത്വത്തിൽ ജനരോഷം ആളിക്കത്തി. തെരുവ് യുദ്ധക്കളമായിത്തീർന്നു. പൊലീസ് പ്രക്ഷോപം അടിച്ചമർത്താൻ നോക്കിയെങ്കിലും സമരക്കാർക്കു പിന്തുണ വർദ്ധിച്ചു. കൂടാതെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവിൽ സുഖസൗകര്യങ്ങളോടെ ജീവിക്കാവുന്ന പട്ടണത്തിൽ നിന്ന് ഏറ്റവും ചെലവുകൂടിയ നഗരമായി ഹോങ്കോങ് മാറി. താമസം, പൊതുഗതാഗതം, മറ്റു ജീവിത ചെലവുകൾ എല്ലാം കുത്തനെ കൂടിയതും ജനവികാരം ഭരണകൂടത്തിനെതിരായി.

  ഇതിനിടെ ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാർലമെന്റ് ആയ നാഷനൽ പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകി. 2020 ഓഗസ്റ്റ് മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ ചൈനയുടെ നിയന്ത്രണം ശക്തമാകും. ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യമോഹങ്ങൾക്കും പൗരാവകാശങ്ങൾക്കും കനത്ത ആഘാതമാകും പുതിയ സുരക്ഷാനിയമം.

  ഏകപക്ഷീയമായി നിയമം പാസാക്കിയതിനെ തുടർന്ന് ബ്രിട്ടൻ, യുഎസ്, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ ലോകരാജ്യങ്ങൾ ചൈനയ്ക്കെതിരെ രംഗത്തെത്തി. ഹോങ്കോങ്ങിനെ സ്വതന്ത്ര രാജ്യമായി കണക്കാക്കി 30 ലക്ഷം ഹോങ്കോങ് ജനതയ്ക്ക് ബ്രിട്ടൻ പൗരത്വവും താമസ സൗകര്യവും നൽകുമെന്നറിയിച്ചു. കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഹോങ്കോങ് ജനതയെ സ്വാഗതം ചെയ്തിട്ടുണ്ട്.

  Popular Blogs

  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
  blog image

  StudyatChanakya Admin

  Jul 29

  5:35

  കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
  വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
  blog image

  Vidya Bibin

  Jul 29

  4:34

  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
  blog image

  StudyatChanakya Admin

  Jul 22

  3:42