blog image

    StudyatChanakya Admin

    May 22,2020

    3:29pm

    GK Uncle : Issue #5

    ഫൈവ് സ്റ്റാർ നഗരങ്ങൾ

    ഇന്ത്യയിലെ ആറ് നഗരങ്ങളെ ഈയിടെ കേന്ദ്ര ഗവൺമെന്റ് ഫൈവ് സ്റ്റാർ നഗരങ്ങളായി പ്രഖ്യാപിച്ചു. അതെന്താ ഈ ഫൈവ് സ്റ്റാർ? വമ്പൻ നഗരങ്ങളായതുകൊണ്ടാണോ? ഹേയ്, അതൊന്നുമല്ല സംഭവം. മാലിന്യനിർമാർജനത്തിന്റെ കാര്യത്തിലാണ് ഈ നഗരങ്ങൾ ഫൈവ് സ്റ്റാർ നേടിയത്. അംബികാപുർ (ഛത്തിസ്ഗഡ്), രാജ്കോട്ട് (ഗുജറാത്ത്), സൂററ്റ് (ഗുജറാത്ത്), മൈസൂർ കർണാടക), ഇൻഡോർ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്ട്ര) എന്നിവയാണ് ഇന്ത്യയിലെ മാലിന്യമുക്ത ഫൈവ് സ്റ്റാർ നഗരങ്ങൾ (5-Star Garbage-free cities). ഈ നഗരങ്ങളെ കൂടാതെ 65 നഗരങ്ങൾക്ക് 3-സ്റ്റാർ റേറ്റിങ്ങ് നൽകി. ഡൽഹി ഇക്കൂട്ടത്തിലാണ്. 70 നഗരങ്ങൾക്ക് വൺ സ്റ്റാർ റേറ്റിങ്ങും ലഭിച്ചു. നഗരങ്ങളിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ വിലയിരുത്താനും പ്രോത്സാഹനം നൽകാനും 2018 - ലാണ് ഈ സ്റ്റാർ റേറ്റിങ് സംവിധാനം ആരംഭിച്ചത്.

    ഭൗമ സൂചിക പദവി

    തെലങ്കനയിലെ തെലിയ റുമാൽ കൈത്തറി ഉൽപന്നങ്ങൾക്കും ജാർഖണ്ഡിലെ സൊഹ്റൈ ഖോവർ ചിത്രകലയ്ക്കും ഭൗമ സൂചിക പദവി ലഭിച്ചു.
    ഒരു പ്രദേശത്തെ തനതായ കാർഷികവിളയ്ക്കോ ഭക്ഷ്യവിഭവത്തിനോ കരകൗശലവസ്തുവിനോ നൽകുന്ന പ്രത്യേക അംഗീകാരമാണ് ഭൗമ സൂചിക പദവി (Geographical Indication Tag). ഇതിന് ഭൂപ്രദേശ സൂചകം എന്നും പറയും. നമ്മുടെ ആറന്മുളക്കണ്ണാടിയൊക്കെ ഇത്തരത്തിൽ ജിഐ ടാഗ് ലഭിച്ച ഉൽപന്നങ്ങളാണ്. മികച്ച ഗുണനിലവാരവും പാരമ്പര്യത്തനിമയുമുള്ള ഉൽപന്നങ്ങൾക്കാണ് ഒരു പ്രദേശത്തിന്റെ പേരിൽ ഈ അംഗീകാരം ലഭിക്കുന്നത്. ചെന്നൈയിലെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് രജിസ്ട്രിയാണ് ഇന്ത്യയിൽ ജി ഐ ടാഗ് നൽകുന്ന സ്ഥാപനം. ഡാർജീലിങ് ചായയാണ് ആദ്യമായി ജി ഐ ടാഗ് നേടിയ ഇന്ത്യൻ ഉൽപന്നം.

    ആർക്ട്ടിക്കിനു വേണ്ടി ഉപഗ്രഹം

    ആർക്ടിക് പ്രദേശത്തിന്റെ പരിസ്ഥിതിയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും പഠിക്കാനായി ഒരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ് റഷ്യ. ആർക്ടിക - എം (Arktika-M) എന്നാണ് ഈ കൃത്രിമോപഗ്രഹത്തിന്റെ പേര്. 2020 ന്റെ അവസാനത്തോടെ ഈ ഉപഗ്രഹം വിക്ഷേപിക്കാനാണ് റഷ്യയുടെ പദ്ധതി.

    ആൻഡമനിലെ പന ഇനി കേരളത്തിൽ

    ആൻഡമൻ ദ്വീപുകളിൽ കാണപ്പെടുന്ന അപൂർവ ഇനം പനയാണ് Pinanga andamanensis. ഒരു സമയത്ത് അന്യംനിന്നു പോയി എന്നു പോലും എഴുതിത്തള്ളിയ ഈ പനയ്ക്ക് നമ്മുടെ കമുകിനോടാണ് അടുത്ത ബന്ധം. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ ചെറുപന ഇനി മുതൽ കേരളത്തിന്റെ സംരക്ഷണത്തിൽ സുഖമായി വളരും. തിരുവനന്തപുരത്തെ ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതുള്ളത്. നിത്യഹരിത വനങ്ങളിൽ കാണുന്ന ഈയിനം പന ഇന്ന് വളരെ കുറച്ചെണ്ണമേ ആൻഡമനിലെ കാടുകളിലുള്ളൂ.

    ഹൃദയമിടിപ്പളക്കും, ആളെയും!‌

    ഒരാളെ കംപ്യൂട്ടര്‍ എങ്ങനെയാണ് തിരിച്ചറിയുക. വിരലടയാളവും മുഖവും കണ്ണിലെ കൃഷ്ണമണിയുടെ പ്രത്യേകതകളുമൊക്കെ വിശകലനം ചെയ്തിട്ടാണ് കംപ്യൂട്ടര്‍ ഒരാളെ തിരിച്ചറിയുക. പക്ഷേ, അമേരിക്കന്‍ സേനയ്ക്ക് ഇനി അതൊന്നും ആവശ്യമില്ല. അവര്‍ നിര്‍മ്മിച്ച പുതിയ സംവിധാനം ഇതൊന്നുമില്ലാതെ 200 മീറ്റര്‍ അകലെ വച്ചു തന്നെ നിങ്ങളെ തിരിച്ചറിയും. ഹൃദയമിടിപ്പിന്‍റെ പ്രത്യേകത വിലയിരുത്തിക്കൊണ്ട്. ജെറ്റ്സണ്‍ എന്ന് പേരിട്ടിരിക്കുന്ന ഉപകരണം പ്രത്യേക ലേസര്‍ ര്ശ്മികള്‍ അയച്ചാണ് ആളുകളുടെ ഹൃദയമിടിപ്പ് തിരിച്ചറിയുന്നത്. ഓരോ മനുഷ്യരിലും ഹൃദയമിടിപ്പിന്‍റെ താളം വ്യത്യാസപ്പെട്ടിരിക്കും. ഇതു തിരിച്ചറിഞ്ഞാണ് ആളുകളെ മനസ്സിലാക്കുക. ഒരു പ്രത്യേകസ്ഥലത്തെ കമ്പനങ്ങള്‍ വയറോ അതുപോലെയുള്ള മറ്റ് മാധ്യമങ്ങളോ ഇല്ലാതെ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന സൂത്രമാണ് വൈബ്രോമെട്രി എന്നറിയപ്പെടുന്നത്. ഈ സൂത്രമാണ് ജെറ്റ്സണ്‍ പ്രയോഗിക്കുന്നതും. ക്യാമറകളെ പറ്റിക്കാനായി കുറ്റവാളികളും ഭീകരപ്രവര്‍ത്തകരും മുഖം മറച്ചും മറ്റും സഞ്ചരിക്കാറുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാന്‍ ഇത് നന്നായി പ്രയോജനപ്പെടുമെന്നാണ് അമേരിക്കന്‍ സേനയുടെ വാദം.

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42