StudyatChanakya Admin
Feb 20,2021
3:52pm
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാര്‍സിലോണ 2017ല്‍ ഒപ്പിട്ട കരാര്‍ വ്യവസ്ഥകള്‍ ചോര്‍ന്നു. സ്പാനിഷ് ദിനപത്രമായ എല്‍ മുണ്ടോ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് നാല് സീസണുകളിലേക്ക് 555 ദശലക്ഷം യൂറോയാണ് (ഏകദേശം 4911 കോടി രൂപ) മെസ്സിയുടെ പ്രതിഫലം. ലോകത്ത് ഒരു കായികതാരത്തിനു കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. താരത്തിനു ക്ലബ് നല്‍കേണ്ട തുക മാത്രമാണിത്. ഇതിന് പുറമെ
പരസ്യവരുമാനവും ലഭിക്കും.