മിഥു സൂസൻ ജോയി
Oct 28,2020
6:18pm
ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് ചാപ്മാൻ. ഇന്ത്യൻ ദേശീയ ടീമിലും ഈസ്റ്റ് ബംഗാൾ, ജെസിടി, എഫ്സി കൊച്ചിൻ തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. 1997ൽ ഇന്ത്യ ദക്ഷിണേഷ്യൻ ഫുട്ബാൾ ഫെഡറേഷൻ ഗോൾഡ് കപ്പ് (സാഫ് കപ്പ്) കിരീടം നേടിയത് ചാപ്മാൻ ക്യാപ്റ്റൻ ആയിരുന്നപ്പോഴാണ്. 1991 മുതൽ 2001 വരെ ഇന്ത്യൻ ദേശീയ ടീമിനായി ബൂട്ടണിഞ്ഞിഞ്ഞു. പിന്നീട് പരിശീലകനായി. നിലവിൽ കോഴിക്കോട് ആസ്ഥാനമായ ക്വാർട്സ് എഫ് സിയിൽ പരിശീലകൻ ആയിരുന്നു.