StudyatChanakya Admin
Jun 02,2021
1:33pm
ഈനി അവാർഡ് (എനർജി ഫ്രോണ്ടിയർ അവാർഡ്) 2020 പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞൻ ഭാരതരത്ന പ്രഫ. സി.എൻ.ആർ. റാവുവിനു ലഭിച്ചു. മനുഷ്യകുലത്തിന്റെ ഊർജ ആവശ്യങ്ങൾക്കുള്ള ഏക സ്രോതസായി ഹൈഡ്രജൻ ഊർജത്തെ മാറ്റാനുള്ള ഗവേഷണത്തിനാണ് അവാർഡ്. ഊർജ മേഖലയിലെ ഗവേഷണത്തിനുള്ള നൊബേൽ സമ്മാനമെന്നാണ് ഈനി അവാർഡ് അറിയപ്പെടുന്നത്. ഇറ്റാലിയൻ എണ്ണക്കമ്പനിയായ ഈനി ഇന്റർനാഷനൽ നൽകുന്ന അവാർഡാണിത്