StudyatChanakya Admin
Feb 20,2021
3:46pm
കരിയറിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക ഗോളുകൾ (760 ഗോൾ) എന്ന ലോക റെക്കോർഡ് നേടി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബോളിൽ നാപ്പോളിക്കെതിരെ യുവന്റസിനു വേണ്ടി നേടിയ ഗോളോടെയാണ് ക്രിസ്റ്റ്യനോ ഈ നേട്ടം സ്വന്തമാക്കിയത്. 759 ഔദ്യോഗിക ഗോളുകൾ നേടിയിട്ടുള്ള മുൻ ചെക്കോസ്ലൊവാക്യൻ താരം ജോസഫ് ബികാന്റെ റെക്കോർഡാണ് ക്രിസ്റ്റ്യാനോ മറികടന്നത്. പെലെയെയും (757) റൊമാരിയോയെയും (745) ക്രിസ്റ്റ്യാനോ നേരത്തെ മറികടന്നിരുന്നു.