blog image

  സംഘമിത്ര നമ്പൂതിരി

  Jun 19,2020

  2:09pm

  ‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്! ബലീയ ഒരു കൊമ്പനാന.’

  ഈ വരികൾ കേൾക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതികളിൽ ഒന്നായ ‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന നോവലിലെ വരികളാണിവ.

  കുഞ്ഞുപ്പാത്തുമ്മ എന്ന സാധുവായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്. നർമ്മസമ്പന്നമായ ഈ കൃതിയിൽ, അറിവ് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണ് എന്ന് നമ്മുടെ കഥാകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  കഥയിലെ നായികയായ കുഞ്ഞിപ്പാത്തുമ്മ ഒരു സമ്പന്ന മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പം തൊട്ടെ അവൾക്ക് എല്ലാ ജീവജാലങ്ങളോടും സ്നേഹമായിരുന്നു. വെറുപ്പ്, കോപം എന്നീ വികാരങ്ങളൊന്നും എന്താണെന്നുപോലും അവൾ അറിഞ്ഞിരുന്നില്ല. സമ്പത്തും പ്രതാപവുംകൊണ്ട്, തികഞ്ഞ സംതൃപ്തിയോടെയാണ് അവൾ കഴിഞ്ഞിരുന്നത്. എന്നാൽ ഒന്നുമാത്രം അവൾക്ക് ഉണ്ടായിരുന്നില്ല- സ്വാതന്ത്ര്യം!

  അധികം വൈകാതെ അവളുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചു. അവളുടെ ബാപ്പ ഒരു കേസ് തോറ്റു. അങ്ങനെ അവരുടെ സമ്പത്തെല്ലാം നഷ്ടമായി. ഒരിക്കൽ കുഞ്ഞുപ്പാത്തുമ്മ കുളിക്കാൻനേരം കടവിൽ വീണപ്പോൾ നിസാർ അഹമ്മദ് എന്നൊരു യുവാവാണ് അവളെ രക്ഷിച്ചത്. അതുവരെ ആ നിഷ്കളങ്കമനസ്സിൽ ഉണ്ടാകാത്ത ഒരു വികാരം അപ്പോൾ അവളിൽ മുളപൊട്ടി- പ്രണയം! പിന്നീട് നിസാർ അഹമ്മദിന്റെ സഹോദരി ആയിഷയുമായി അവൾ ചങ്ങാത്തം കൂടി. അക്ഷരമാല പഠിച്ചു. അവസാനം ഏറെ വെല്ലുവിളികൾക്കുശേഷം അവൾ നിസാർ അഹമ്മദിനെ വിവാഹം ചെയ്യുകയും ചെയ്തു.

  ഈ കൃതിയിൽ എന്നെ വല്ലാതെ ആകർഷിച്ച ചില വരികളിൽ ഒന്നാണ് “വെളിച്ചത്തിന് എന്തൊരു വെളിച്ചം!” എന്നത്. നിസാർ അഹമ്മദിന്റെ ബാപ്പ മുറിയിലെ ജനൽ തുറക്കുമ്പോൾ കുഞ്ഞുപ്പാത്തുമ്മയുടെ മനസ്സിൽ തെളിഞ്ഞുവരുന്ന വാക്കുകളാണിത്. വലിയ അർഥങ്ങളുണ്ടെങ്കിലും വളരെ ലളിതമായാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. അതുവരെ ഇരുട്ടുമൂടിക്കിടന്നിരുന്ന അവളുടെ മനസ്സിലേക്ക് അറിവിന്റെ വെളിച്ചമാണ് തുറന്നുകിട്ടുന്നത്. അതായിരിക്കണം ഈ വരികൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. എനിക്കു പ്രിയങ്കരമായ മറ്റൊരു വരി ഏതാണെന്നു ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും, പുസ്തകത്തിലെ അവസാനവരി എന്ന്- “നിൻറുപ്പുപ്പാട...ബല്യ കൊമ്പനാന....കുയ്യാനേർന്നന്ന്! കുയ്യാന!” കുഞ്ഞുപ്പാത്തുമ്മേടെ മാതാവായ കുഞ്ഞുതാച്ചുമ്മ ഒടുവിൽ കുറ്റസമ്മതം നടത്തുന്നതാണ് സന്ദർഭം. തികഞ്ഞ അന്ധവിശ്വാസിയും പുറംലോകം കാണാത്തവളുമായ കുഞ്ഞുതാച്ചുമ്മ കുറ്റബോധംകൊണ്ട് കുഴഞ്ഞുവീഴുകയാണ്. എന്നിട്ട്, സുന്ദരിയായ തന്റെ മകളെ നോക്കി പറയുന്നതാണിത്. സമ്പത്തിലും പ്രതാപത്തിലും അഹങ്കരിച്ച അവർ അറിവിന്റെയും തിരിച്ചറിവിന്റെയും മഹത്വം അറിഞ്ഞുതുടങ്ങുകയാണ്.

  മിക്ക ബഷീർ കൃതികളും പോലെ ഇതും വായനക്കാരെ രസിപ്പിക്കും. വെറും 75 പേജേയുള്ളൂ ഈ പുസ്തകത്തിന്. എങ്കിലും നർമ്മസംഭാഷണങ്ങളും വേദനിപ്പിക്കുന്ന സന്ദർഭങ്ങളും ഒളിച്ചുവച്ച ജീവിതസത്യങ്ങളും കൂടിച്ചേർന്ന ഒരു കലാസൃഷ്ടിതന്നെയാണ് ആസ്വാദകർക്കായി ബഷീർ ഒരുക്കിവച്ചിരിക്കുന്നത്.

  ഒന്നുറപ്പ്; ചെറിയ പുസ്തകമാണെങ്കിലും ഇതൊരു ‘കുയ്യാന’യല്ല; ഭംഗിയും തലയെടുപ്പുമുള്ള ഒരു കൊമ്പനാനതന്നെയാണ്!

  Written by:
  സംഘമിത്ര നമ്പൂതിരി
  ക്ലാസ് 9
  ലൂർദ് പബ്ലിക് സ്കൂൾ
  കോട്ടയം.

  Popular Blogs

  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
  blog image

  StudyatChanakya Admin

  Jul 29

  5:35

  കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
  വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
  blog image

  Vidya Bibin

  Jul 29

  4:34

  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
  blog image

  StudyatChanakya Admin

  Jul 22

  3:42