blog image

  StudyatChanakya Admin

  Jul 29,2020

  4:56pm

  GK Uncle : Issue #9

  ദക്ഷിണ കൊറിയയുടെ ആദ്യ സൈനിക വാർത്താവിനിമയ ഉപഗ്രഹം

  ദക്ഷിണ കൊറിയയുടെ ആദ്യത്തെ മിലിറ്ററി കമ്യൂണിക്കേഷൻ സാറ്റലൈറ്റ് ഭ്രമണപഥത്തിലെത്തി. ANASIS - 2 എന്നാണ് ഇതിന്റെ പേര്.
  ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനി നിർമിച്ച ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. കുറച്ചുനാൾ മുമ്പ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ രണ്ട് ബഹിരാകാശയാത്രികരെ എത്തിച്ചതും ഇതേ റോക്കറ്റ് ആയിരുന്നു.

  മാംഗനീസ് തിന്നുന്ന ബാക്ടീരിയ!

  ലോഹങ്ങളും മറ്റും ദ്രവിപ്പിക്കുന്ന സൂക്ഷ്മജീവികളെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ. എന്നാൽ, ഈയിടെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ കണ്ടെത്തിയ ഒരിനം ബാക്ടീരിയ അൽപം വ്യത്യസ്തനാണ്. മാംഗനീസ് തിന്ന് ജീവിക്കുന്നവയാണ് ഇവ! അതായത് നമ്മൾ ഊർജം കിട്ടാൻ ഭക്ഷണം കഴിക്കുന്നതുപോലെയാണ് ഇക്കൂട്ടർ മാംഗനീസ് അകത്താക്കുന്നത്! ബാക്ടീരിയകൾക്കും ഫംഗസുകൾക്കുമൊക്കെ മാംഗനീസിനെ ഓക്സിഡൈസ് ചെയ്യാനാകും എന്ന് മുമ്പേ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സ്വന്തം വളർച്ചയ്ക്കായി മാംഗനീസ് ശാപ്പിടുന്ന ബാക്ടീരിയയെ കണ്ടെത്തുന്നത്. വളരെ യാദൃച്ഛികമായി പൈപ്പുവെള്ളത്തിൽനിന്നാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയത്.

  മരങ്ങൾക്കു വേണ്ടി ആംബുലൻസ്!

  ചിതൽ പോലെയള്ള കീടങ്ങളുടെ ആക്രമണം മൂലവും പ്രകൃതിക്ഷോഭങ്ങൾ മൂലവും ആരോഗ്യം നശിച്ച മരങ്ങളെ ചികിത്സിക്കാൻ 'ട്രീ ആംബുലൻസ്' പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ചണ്ഡിഗഡ് സർക്കാർ. നാശത്തിന്റെ വക്കിലെത്തിയ മരങ്ങൾക്ക് പരിചരണം നൽകി അവയെ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2019 -ൽ ചെന്നൈയിലാണ് ആദ്യമായി ഇങ്ങനെയൊരു ട്രീ ആംബുലൻസ് പദ്ധതി നടപ്പാക്കിയത്.

  ഗേറ്റ ട്യുൻബെർഗിന് ഗുൽബെൻകിയൻ പുരസ്കാരം

  സ്വീഡൻകാരിയായ ഗ്രേറ്റ ട്യുൻബെർഗ് എന്ന കൊച്ചുമിടുക്കി കുറച്ചുനാളുകൾക്ക് മുമ്പാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്നേഹികളുടെ ആരാധനയും സ്നേഹവും പിടിച്ചുപറ്റിയത്. ഇപ്പോഴിതാ പ്രഥമ ഗുൽബെൻകിയൻ പ്രൈസ് ഫോർ ഹ്യുമാനിറ്റി ഗ്രേറ്റയെ തേടിയെത്തിയിരിക്കുന്നു. കാലാവസ്ഥാമാറ്റം തടയാനായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ ഗ്രേറ്റ നൽകിയ സേവനങ്ങളെ മാനിച്ചാണ് ഈ പുരസ്കാരം. എകദേശം പത്തുലക്ഷം യൂറോയാണ് സമ്മാനത്തുക. അത് മുഴുവൻ തന്റെ ഫൗണ്ടേഷനിലൂടെ വിവിധ പരിസ്ഥിതി സംഘടനകൾക്ക് നൽകാനാണ് ഗ്രേറ്റയുടെ തീരുമാനം.

  Popular Blogs

  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
  blog image

  StudyatChanakya Admin

  Jul 29

  5:35

  കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
  വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
  blog image

  Vidya Bibin

  Jul 29

  4:34

  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
  blog image

  StudyatChanakya Admin

  Jul 22

  3:42