blog image

    StudyatChanakya Admin

    Jun 19,2020

    2:46pm

    GK Uncle : Issue #7

    രണ്ട് തലസ്ഥാനങ്ങൾ

    ഇന്ത്യൻ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും തലയെടുപ്പോടെ നിന്നിരുന്ന ജമ്മു കശ്മീരിന് തലസ്ഥാനങ്ങളുടെ കാര്യത്തിൽ ഒരു റെക്കോർഡ്‌ ഉണ്ടായിരുന്നു; രണ്ട് തലസ്ഥാനങ്ങളുള്ള ഒരേയൊരു സംസ്ഥാനം. 2019 -ൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി നഷ്ടപ്പെട്ടതു മുതൽ ഒഴിഞ്ഞുകിടക്കുന്ന ആ റെക്കോർഡ് ഇപ്പോഴിതാ ഉത്തരാഖണ്ഡ് സ്വന്തമാക്കിക്കഴിഞ്ഞു. ഡറാഡൂൺ ആണ് ഉത്തരാഖണ്ഡിന്റെ തലസ്ഥാനം എന്നല്ലേ പഠിച്ചുവച്ചിരുന്നത്? ഇനി മുതൽ ഉത്തരാഖണ്ഡിന്റെ ശൈത്യകാല തലസ്ഥാനം എന്നാണ് ഡറാഡൂൺ അറിയപ്പെടുക. ചമോലി ജില്ലയിലെ ഗേർസേൻ (Gairsain) ആണ് ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനം.

    ആഴങ്ങളിലെ ആദ്യ വനിത

    ഭൂമിയിലെ സമുദ്രങ്ങളിലെ ഏറ്റവും ആഴമുള്ള ഭാഗമാണ് പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചിലുള്ള (Mariana Trench) ചലഞ്ചർ ഡീപ് (Challenger Deep). സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 11 കിലോമീറ്റർ ആഴത്തിലാണ് ഈ പോയിന്റ്. ചലഞ്ചർ ഡീപ്പിലേക്ക് 'ഡൈവ്' ചെയ്ത ആദ്യ വനിത എന്ന റെക്കോർഡ്‌ നാസയുടെ മുൻ ബഹിരാകാശസഞ്ചാരി കാത്തി സള്ളിവൻ (Kathy Sullivan) സ്വന്തമാക്കി. ബഹിരാകാശത്തു കൂടി നടന്ന ആദ്യ അമേരിക്കൻ വനിത എന്ന റെക്കോർഡും കാത്തിയുടെ പേരിലാണ്. ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയ ഒരേയൊരാളാണ് കാത്തി. 1872-1876 കാലത്ത് പസിഫിക് സമുദ്രത്തിൽ പര്യവേക്ഷണം നടത്തിയ എച്ച്എംഎസ് ചലഞ്ചർ എന്ന ബ്രിട്ടിഷ് കപ്പലാണ് ഇങ്ങനെയൊരു ആഴമേറിയ ഭാഗത്തെക്കുറിച്ച് ആദ്യം രേഖപ്പെടുത്തിയത്.

    ലോക ഭക്ഷ്യപുരസ്കാരം ഇന്ത്യക്കാരന്

    ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞൻ ഡോ. രത്തൻ ലാൽ 2020ലെ ലോക ഭക്ഷ്യ പുരസ്കാരത്തിന് അർഹനായി. പ്രശസ്ത മണ്ണ് ഗവേഷകനായ അദ്ദേഹം മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തി കാർഷികോൽപാദനം വർധിപ്പിക്കാനുള്ള പഠനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിലൂടെ കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറച്ച് പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. കോടിക്കണക്കിന് സാധാരണക്കാരായ കർഷകർക്ക് ഡോ. രത്തൻ ലാലിന്റെ പഠനങ്ങൾ സഹായകമായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും ലഭ്യതയും വർധിപ്പിക്കാൻ സഹായിക്കുന്ന സംഭാവനകൾക്കു നൽകുന്ന ഈ പുരസ്കാരം 'കാർഷികമേഖലയിലെ നൊബേൽ സമ്മാനം' എന്നും അറിയപ്പെടുന്നു.

    ഇന്ത്യൻ നേട്ടം

    പ്രശസ്ത എഴുത്തുകാരനും ഹിന്ദിസിനിമാ ഗാനരചയിതാവുമായ ജാവേദ് അക്തറിന് 2020ലെ റിച്ചാർഡ് ഡോക്കിൻസ് പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. ലോകപ്രശസ്ത ഇംഗ്ലിഷ് പരിണാമ ജീവശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ പേരിൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം 2003 മുതൽ നൽകിവരുന്നു.

    യുഎൻ രക്ഷാസമിതിയിലെ കുഞ്ഞൻ രാജ്യം

    ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ (UN Security Council) താൽക്കാലിക അംഗത്വം നേടുന്ന ഏറ്റവും ചെറിയ രാജ്യം എന്ന റെക്കോർഡ് സെയിന്റ് വിൻസെന്റ് ആൻഡ് ദ് ഗ്രെനാഡൈൻസ് (St Vincent and the Grenadines) സ്വന്തമാക്കി. കുറച്ച് കുഞ്ഞൻ ദ്വീപുകൾ ചേർന്ന ഈ രാജ്യത്തിന്റെ ആകെ വിസ്തീർണം 389 ചതുരശ്ര കിലോമീറ്ററാണ്. അതായത് നമ്മുടെ ആലപ്പുഴ ജില്ലയുടെ മൂന്നിലൊന്ന് വലുപ്പം പോലും ഇല്ലാത്ത രാജ്യം!

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42