മിഥു സൂസൻ ജോയി
Oct 28,2020
6:23pm
പുതുതലമുറ ആന്റി റേഡിയേഷൻ മിസൈലായ രുദ്രം-1 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ജെറ്റ് വിമാനമായ സുഖോയ് 30ൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ സഞ്ചരിക്കുന്നു ഈ മിസൈലിനു ശത്രുസേനയുടെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും അതിവേഗം തകർക്കാൻ കഴിയും. ആവശ്യമെങ്കിൽ മിസൈലിന്റെ ലക്ഷ്യം പുനക്രമീകരിക്കാം. വ്യോമസേനയ്ക്കു വേണ്ടി പ്രതിരോധ ഗവേഷണ വികസന കേന്ദ്രമാണ് (ഡിആർഡിഒ) ഇതു വികസിപ്പിച്ചത്. ഒഡിഷ ബാലസോർ ദ്വീപിലായിരുന്നു പരീക്ഷണം.