blog image

    StudyatChanakya Admin

    Nov 24,2021

    2:36pm

    ഭാരതീയരിലെ ചില പ്രധാന ഗണിത ശാസ്ത്രജ്ഞർ

    ഗണിതം ഒരു മഹത്തായശാസ്ത്രമാണ്. മററു ഭൗതിക ശാസ്ത്രങ്ങൾക്കൊന്നും ഗണിതത്തിൻറെ സഹായമില്ലാതെ നിവർന്നു നിൽ- ക്കാൻ കഴിയില്ല. “ഗണിതമില്ലെങ്കിൽ ലോകം ഒരു വട്ടപ്പൂജ്യം”. ഇത് പല യിടത്തും കേട്ടിട്ടുണ്ടെങ്കിലും വളരെ അർത്ഥവത്തു തന്നെയാണ്.   ഇത്ര മഹത്തായ ഈ ശാസ്ത്രത്തിന് ഭാരതത്തിൻറെ സംഭാവനയായി കുറച്ചു മഹാരഥന്മാരുണ്ട്. അതിൽ പ്രസിദ്ധരായ അഞ്ചു വ്യക്തികളെ നമുക്കൊന്നു പരിചയപ്പെടാം.

    ഇവരിൽ ഒന്നാമതായി പരിഗണിക്കേണ്ട ആളാണ് ആര്യഭടൻ. ബീ.സീ. 476 ൽ ആണ് ഇദ്ദേഹത്തിൻറെ ജനനം. സൗരയൂഥത്തിൻറെ ഘടനയിൽ ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിച്ചതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഗ്രഹങ്ങളെല്ലാം സൂര്യനു ചുററും വലം വെയ്ക്കുന്നു എന്നും ഈ ഋഷിതുല്യൻ സൂചിപ്പിച്ചു.

    അടുത്തതായി വരുന്ന വ്യക്തിയാണ് ബ്രഹ്മഗുപ്തൻ. ഏ.ഡീ. 598 ൽ ആണ് ഇദ്ദേഹം ജനിച്ചത്. ഗണിതത്തിൽ പൂജ്യത്തിനുളള സ്ഥാനം നിർണ്ണയിച്ചതിൽ ഇദ്ദേഹത്തെ പ്രമുഖനായി കണക്കാക്കുന്നു.

    മൂന്നാമതായി വരുന്ന വ്യക്തി നമുക്ക് കൂടുതൽ കേട്ടറിവുളള ആളാണ്. ഇദ്ദേഹമാണ് ശ്രീനിവാസ രാമാനുജൻ.

    1887 ൽ ആണ് ഇദ്ദേഹത്തിൻറെ ജനനം. സംഖ്യാ സിദ്ധാന്തം, ഗണിതവിശകലനം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ എന്നീ ഗണിതശാസ്ത്രമേഘലകളിൽ ഇദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. ഇന്ത്യൻ തപാൽ വകുപ്പ് ഇദ്ദേഹത്തെ മുദ്രണം ചെയ്ത് ഒരു സ്റ്റാമ്പ് ഇറക്കിയിട്ടുമുണ്ട്.

    ഇനി അടുത്തതായി വരുന്ന വ്യക്തിയാണ് സത്യേന്ദ്ര നാഥ് ബോസ്. 1894 ൽ കൽക്കത്തയിലാണ് ജനനം. ഗണിതത്തിനു പുറമെ ഇദ്ദേഹത്തിൻറെ സംഭാവനകൾ റേഡിയേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകപ്ര സിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ ഐൻസ്റ്റീനുമായി പങ്കു ചേർന്ന് ഇദ്ദേഹം പഠനങ്ങൾ നടത്തിയിട്ടുണ്ട്.

    അഞ്ചാമതായി ഒരു ശാസ്ത്രജ്ഞനെക്കൂടി നമുക്കീ ഗണത്തിൽ പരിഗണിക്കാം. അദ്ദേഹമാണ് പ്രശാന്ത ചന്ദ്ര മഹലനോബിസ്. 1893 ജൂൺ 29 ന് കൊൽക്കത്തയിൽ ഇദ്ദേഹം ഭൂജാതനായി. ഇന്ത്യൻ സ്റ്റാററിസ്റ്റിക്സിൻറെ പിതാവായി ഇദ്ദേഹത്തേയാണ് ഭാരതീയർ കണക്കാക്കുന്നത്.

     

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42