blog image

    Vidya Bibin

    Dec 28,2020

    7:53pm

    നിങ്ങളുടെ വീട്ടിലോ അയല്‍വക്കത്തോ പ്രായമായ അപ്പൂപ്പന്മാരോ അമ്മൂമ്മമാരോ ഉണ്ടോ? എപ്പോഴെങ്കിലും അവരോട് കുറച്ച് നേരമിരുന്ന് സംസാരിച്ചിട്ടുണ്ടോ? അവരുടെ ആവശ്യങ്ങള്‍, ആശങ്കകള്‍, ആഗ്രഹങ്ങള്‍,പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയെ കുറിച്ചൊക്കെ ചിന്തിച്ചു
    നോക്കിയിട്ടുണ്ടോ?
    ഇങ്ങനെയൊക്കെ ചെയ്താല്‍ നമ്മുടെ ചുറ്റിലുമുള്ള പ്രായമായ വ്യക്തികളുടെ ജീവിതനിലവാരത്തെ കുറിച്ച് ഒരു ഏകദേശ ധാരണ നമുക്ക്ലഭിച്ചേക്കും. അത്തരമൊരു ധാരണ വരുന്ന പക്ഷം, അവരുടെ ജീവിതം ഇങ്ങനെയൊക്കെ മതിയോ എന്ന് നാം ഓരോരുത്തരും ചിന്തിച്ചു തുടങ്ങും. അങ്ങനെയുള്ള ചിന്തയാണ് ജെറന്റോളജി എന്ന പഠനശാഖയുടെ കാതല്‍.
    പ്രായമായവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെ പറ്റിയുള്ള ശാസ്ത്രമാണ് ജെറന്റോളജി. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ജീവശാസ്ത്രപരവും സാമൂഹികവും മാനസികവും ശാരീരികവുമായ മാറ്റങ്ങളെ പറ്റിയുള്ള പഠന, ഗവേഷണങ്ങള്‍ ജെറന്റോളജിയില്‍ ഉള്‍പ്പെടുന്നു.
    ഇത്തരത്തിലുള്ള പഠനങ്ങളിലൂടെ ലഭിക്കുന്ന അറിവ് പ്രായമായവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്ന നയപരിപാടികള്‍ രൂപീകരിക്കാന്‍ ഉപയോഗിക്കുന്നിടത്താണ് ജെറന്റോളജിയുടെ പ്രായോഗികത.

    ജെറന്റോളജിയല്ല ജെറിയാട്രിക്‌സ്

    പ്രായമാകുന്ന പ്രക്രിയയെ കുറിച്ചുള്ള പഠനമാണ് ജെറന്റോളജി. അതേ സമയം ജെറിയാട്രിക്‌സ് പ്രായമായവര്‍ക്ക് വരുന്ന രോഗങ്ങളെ കുറിച്ചുള്ള വൈദ്യശാസ്ത്ര പഠനമാണ്. മുതിര്‍ന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് മാത്രമാണ് ജെറിയാട്രിക്‌സ് ഊന്നല്‍ നല്‍കുന്നത്. അതേ സമയം ജെറന്റോളജി ആരോഗ്യസംരക്ഷണത്തില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. മനുഷ്യന്റെ വാര്‍ദ്ധക്യത്തെ ബാധിക്കുന്ന ശാരീരിക, മാനസിക, സാമൂഹിക, സാംസ്‌കാരിക ഘടങ്ങളെല്ലാം ജെറന്റോളജിയില്‍ വിഷയമാകുന്നു.

    വാര്‍ദ്ധക്യത്തിന്റെ ജീവശാസ്ത്രപരമായ പ്രക്രിയയെ സംബന്ധിക്കുന്ന ബയോ ജെറന്റോളജി, അതിന്റെ സാമൂഹിക വശങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്ന സോഷ്യല്‍ ജെറന്റോളജി എന്നിങ്ങനെ ജെറന്റോളജിയില്‍ തന്നെ സ്‌പെഷ്യലൈസേഷന് സാധ്യതകളുണ്ട്. വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജെറന്റോളജിയില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ അപൂര്‍വമാണ്. എന്നാല്‍ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് അടക്കം പല സ്ഥാപനങ്ങളും ജെറന്റോളജിയില്‍ ഡിപ്ലോമ, പിജി ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.
    എംഎസ്ഡബ്യു, സോഷ്യോളജി, സൈക്കോളജി പോലുള്ള പരമ്പരാഗത കോഴ്‌സുകളുടെ ഭാഗമായി ഒരു പ്രത്യേക വിഷയമായും ജെറന്റോളജി പഠിപ്പിക്കുന്നുണ്ട്. ഒരു ബിരുദമാണ് ജെറന്റോളജി കോഴ്‌സുകള്‍ എടുക്കുന്നതിനുള്ള യോഗ്യത. ചില ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പ്ലസ്ടു
    മതിയാകും. ബയോളജി, സോഷ്യോളജി, സൈക്കോളജി, തെറാപ്പി, കൗണ്‍സിലിങ്ങ് തുടങ്ങിയ പല വിഷയങ്ങളും കോഴ്‌സ് ഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കും.

    പ്രായമായവരുടെ ഒപ്പം ജോലി ചെയ്യാനുള്ള ഇഷ്ടം ഈ കോഴ്‌സിന് പ്രധാനമാണ്. നല്ല ആശയവിനിമയ ശേഷിയും അഭികാമ്യം. ക്ഷമയോടും സഹാനുഭൂതിയോടും കൂടി പ്രായമായവരോട് പെരുമാറാന്‍ സാധിക്കണം. അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടാവുകയും വേണം. ആശുപത്രികള്‍, നഴ്‌സിങ്ങ് ഹോമുകള്‍, ഗവണ്‍മെന്റ് ഏജന്‍സികള്‍, എന്‍ജിഒകള്‍, റിട്ടയര്‍മെന്റ് ഹോമുകള്‍ എന്നിങ്ങനെ ജെറന്റോളജിസ്റ്റുകളെ ആവശ്യമുള്ള നിരവധി മേഖലകളുണ്ട്. മുതിര്‍ന്നവര്‍ക്കുള്ള
    കൗണ്‍സിലര്‍മാരായും സ്വകാര്യ സ്ഥാപനങ്ങളുടെ ഈ വിഷയത്തിലെകണ്‍സല്‍ട്ടന്റുമാരായുമെല്ലാം ജെറന്റോളജിസ്റ്റുകള്‍ക്ക് ജോലി കണ്ടെത്താം.

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42