StudyatChanakya Admin
Mar 12,2021
3:31pm
പ്രശസ്ത പലസ്തീനിയൻ കവിയും നോവലിസ്റ്റുമായ മൗറിദ് ബർഗൂത്തി
(76) അന്തരിച്ചു. ഇസ്രയേൽ അധിനിവേശത്തെത്തുടർന്ന് ജന്മനാട്ടിലേക്കു
വരാനാകാതെ ജീവിതത്തിന്റെ മുക്കാൽ പങ്കും പ്രവാസത്തിൽ
കഴിയുകയായിരുന്നു ബർഗൂത്തി. പലസ്തീന് വിമോചനത്തിനു വേണ്ടി
സാഹിത്യരചനകള്‍ നടത്തിയ അദ്ദേഹം തന്റെ ജന്മനാടിനെ കുറിച്ചും
ഇസ്രായേല്‍ അധിനിവേശത്തെക്കുറിച്ചും ജീവിതകാലം മുഴുവന്‍ എഴുതി. I
Saw Ramallah ഇദ്ദേഹത്തിന്റെ പ്രശസ്തമായി ആത്മകഥാ നോവലാണ്.
നോവലിനു പുറമെ, ബര്‍ഗൂത്തി 12 കവിതാസമാഹാരങ്ങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.