blog image

    മിഥു സൂസൻ ജോയി

    Oct 28,2020

    6:31pm

    ലോകത്തെ ഏറ്റവും മൂല്യമുള്ള പുരസ്കാരമെന്നു വിശേഷിപ്പിക്കുന്ന നൊബൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . രസതന്ത്രം, സാഹിത്യം, ഭൗതികശാസ്ത്രം, സാമ്പത്തികശാസ്ത്രം, വൈദ്യശാസ്ത്രം, സമാധാനം എന്നീ മേഖലകളിൽ സംഭാവനകൾ നൽകുന്നവർക്കാണ് നൊബേൽ നൽകുന്നത്. എട്ടു കോടിയിൽ പരം രൂപയാണു പുരസ്കാരം നേടിയവരെ കാത്തിരിക്കുന്നത്.

    സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള വേൾ ഫുഡ് പ്രോഗ്രാമിന് ( WFP) ലഭിച്ചു. സംഘര്‍ഷ ഭരിതമായ മേഖലകളിലെ ഭക്ഷ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ് ബഹുമതി. 80ൽ പരം രാജ്യങ്ങളിലായി 10 കോടി ആളുകളുടെ പട്ടിണി മാറ്റുന്ന സംഘടനയാണിത്. റോം ആണ് WFP യുടെ ആസ്ഥാനം.

    അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിനാണ് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. സാഹിത്യ നൊബേലിനു അർഹയാകുന്ന 16ാമത്തെ വനിതയാണ് ഗ്ലിക്ക്.

    തമോഗര്‍ത്തങ്ങളുമായി (ബ്ലാക്ക് ഹോൾ) ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക് റോജര്‍ പെന്‍റോസ്, റെയ്നാഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവർക്ക് ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചു.

    ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന് ഹാർവി ജെ. ആൾട്ടർ, ചാൾസ് എം. റൈസ്, മൈക്കൽ ഹാട്ടൺ എന്നിവർക്കാണ് വൈദ്യശാസ്ത്ര വിഭാഗത്തിൽ പുരസ്കാരം. സിറോസിസിനും കരളിലെ കാൻസറിനും കാരണമായേക്കാവുന്നതാണ് ഈ വൈറസ്.

    കമ്പ്യൂട്ടര്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ പുതിയ വഴി കണ്ടെത്തിയ വനിതാ ഗവേഷകരായ ഇമ്മാനുവല്‍ ഷാപ്പെന്റിയര്‍, ജെന്നിഫര്‍ ഡോഡ്ന എന്നിവർക്കാണ് രസതന്ത്ര നൊബേല്‍ പുരസ്‌കാരം. ഡിഎൻഎ നിശ്ചിത സ്ഥാനത്ത് കൃത്യമായി മുറിക്കാവുന്ന ക്രിസ്പർ കാസ് 9 എന്ന ജീൻ എഡിറ്റിങ് സംവിധാനമാണ് ഇവർ വികസിപ്പിച്ചത്.

    സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ ലേലതത്വം പരിഷ്കരിക്കുകയും പുതിയ മാതൃകകൾ അവതരിപ്പിക്കുകയും ചെയ്ത പോൾ ആർ. മിൽഗ്രാം, റോബർട് ബി. വിൽസൻ എന്നിവർ പുരസ്കാരം നേടി.

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42