മിഥു സൂസൻ ജോയി
Oct 28,2020
6:20pm
പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം. ഇതിന്റെ ഭാഗമായി ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള 11275 സ്കൂളുകളിൽ ഹൈടെക് ലാബ് സൌകര്യം ഒരുക്കി. എട്ടു മുതൽ പ്ലസ് ടു വരെ 45,000 ക്ലാസ് മുറികളുമാണ് ഹൈടെക് ആക്കി മാറ്റിയത്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൌകര്യം ഏർപ്പെടുത്തിയത് 12678 സ്കൂളുകളിൽ. 41 ലക്ഷം വിദ്യാർഥികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 595 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.