blog image

    Vidya Bibin

    Jul 13,2020

    3:32pm

    തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി

    പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാല്‍ വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും തൊഴിലില്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഥവാ വിഎച്ച്എസ്ഇ കോഴ്‌സ്. സ്‌കൂള്‍ തലം മുതല്‍ തന്നെ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ക്ഷമത ഉയര്‍ത്തുകയാണ് വിഎച്ച്എസ്ഇ കോഴ്‌സിന്റെ ലക്ഷ്യം.

    എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് വിഎച്ച്എസ്ഇ. കേരളത്തില്‍ 1983-84 കാലഘട്ടത്തിലാണ് വിഎച്ച്എസ്ഇ ആരംഭിച്ചത്. തിരഞ്ഞെടുത്ത 19 സ്‌കൂളുകളിലായിരുന്നു അന്ന് വിഎച്ച്എസ്ഇ പഠനം. ഇന്ന് 389 സ്‌കൂളുകളിലായി 1100 ബാച്ചുകള്‍ വിഎച്ച്എസ്ഇക്ക് ഉണ്ട്. ഇതിലൂടെ 35 തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനായി നല്‍കുന്നു. 389ല്‍ 128 സ്‌കൂളുകള്‍ സ്വകാര്യ എയിഡഡ് മേഖലയിലും 261 സ്‌കൂളുകള്‍ ഗവണ്‍മെന്റ് മേഖലയിലുമാണ്.

    ഓട്ടോമൊബൈല്‍ ടെക്‌നോളജി, ഗ്രാഫിക് ഡിസൈന്‍ ആന്‍ഡ് പ്രിന്റിങ്ങ് ടെക്‌നോളജി, ഫിസിയോതെറാപ്പി, മറൈന്‍ ഫിഷറീസ് ആന്‍ഡ് സീഫുഡ് പ്രോസസിങ്ങ്, ഡയറി ടെക്‌നോളജി, അക്കൗണ്ടിങ്ങ് ആന്‍ഡ് ടാക്‌സേഷന്‍, ബാങ്കിങ്ങ് ആന്‍ഡ് ഇന്‍ഷുറന്‍സ് സര്‍വീസസ്, അക്വാകള്‍ച്ചര്‍,ലാബ് ടെക്നിഷ്യന്‍ കോഴ്‌സ്, ലൈഫ് സ്റ്റോക് കോഴ്‌സ് എന്നിങ്ങനെ നീളുന്നു വിഎച്ച്എസ്ഇയിലെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍. നിരവധി തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ എല്ലാ സ്‌കൂളുകളിലും എല്ലാ കോഴ്‌സും ലഭ്യമല്ല. ഓരോ സ്‌കൂളിലും ലഭ്യമായ കോഴ്‌സുകള്‍ നോക്കി വേണം പ്രവേശനം തേടാന്‍. വൊക്കേഷണല്‍ കോഴ്‌സുകള്‍ പലതും പിഎസ് സി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൃഷി വകുപ്പിലെ ബഹുഭൂരിപക്ഷം കൃഷി അസ്സിസ്റ്റന്‍മാരും വിഎച്ച്എസ്ഇ കോഴ്‌സ് കഴിഞ്ഞവരാണ്.

    ഇംഗ്ലീഷും ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സും അടങ്ങുന്നതാണ് വിഎച്ച്എസ്ഇ കോഴ്‌സ് ഘടനയുടെ നിര്‍ബന്ധിത പാര്‍ട്ട് 1. വൊക്കേഷണല്‍ വിഷയങ്ങളുടെ തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടുന്നതാണ് പാര്‍ട്ട് 2. പാര്‍ട്ട് 3 ഓപ്ഷണലാണ്. ഇതില്‍ സാധാരണ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലെ നാലു കോംബിനേഷനുകളില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാം. ഇതില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അടങ്ങിയ ഗ്രൂപ്പ് ബി ഓപ്ഷണലായി തിരഞ്ഞെടുക്കുന്നവര്‍ക്ക് അധിക വിഷയമായി കണക്കും പഠിക്കാന്‍ അവസരമുണ്ട്. ഇത് പഠിക്കുന്നവര്‍ക്ക് മെഡിക്കല്‍, എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷകള്‍ എഴുതാവുന്നതാണ്.

    തൊഴിലവസരങ്ങളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചുമൊക്കെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും വിദ്യാര്‍ത്ഥികളുടെ വ്യക്തിപരമായ പ്രശ്‌നങ്ങളടക്കം അഭിസംബോധന ചെയ്യുന്നതിനും എല്ലാ വിഎച്ച്എസ്ഇ സ്‌കൂളുകളിലും കരിയര്‍ കൗണ്‍സിലിങ്ങ് സെന്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തെ പരിശ്രമംകൊണ്ട് ഏതെങ്കിലും തൊഴില്‍ മേഖലയില്‍ എത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയതാണ് വിഎച്ച്എസ്ഇ.

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42