blog image

    StudyatChanakya Admin

    Jul 31,2021

    9:36am

     

    പേര് കേട്ടാൽ ഓക്കാനം വന്നേക്കാം. എന്നാൽ വില കേട്ടാൽ ഞെട്ടും. പറഞ്ഞു വരുന്നതു കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെ വിശേഷിപ്പിക്കാറുള്ള  തിമിംഗല ഛർദ്ദിയെ കുറിച്ചാണ്. 

     

    ആംബർഗ്രിസ് (Ambergris )എന്നാണു തിമിംഗല ഛർദ്ദിയെ ഇംഗ്ലിഷിൽ  വിളിക്കാറ്.  എണ്ണത്തിമിംഗലത്തിൽ (Sperm whale) നിന്നു ലഭിക്കുന്ന ഒരു പ്രകൃതിദത്ത  ഉൽപന്നമാണ് ഇത്.  പല്ലുള്ള തിമിംഗിലങ്ങളിൽ ഏറ്റവും വലിയ ഇരപിടിയൻ ജീവിയാണ് എണ്ണത്തിമിംഗിലം. ശാസ്ത്ര നാമം Physeter macrocephalus.  വലുപ്പത്തിന്റെ കാര്യത്തിൽ ഇവർ രാജാക്കൻമാരാണ്. പ്രായപൂർത്തിയായ ആൺതിമിംഗലങ്ങൾക്കു 50000 കിലോയോളം തൂക്കവും  20 മീറ്ററോളം നീളവും വയ്ക്കും. ഇവയുടെ ശരീരത്തിന്റെ മൂന്നിലൊന്നു ഭാഗം തലയാണ്. ഏറ്റവും ഭാരമുള്ള തലച്ചോറിന് ഉടമകളാണിവർ.  ഏകദേശം 8-9 കിലോയോളം ഭാരമുണ്ട് തലച്ചോറിന്. 

    തന്റെ വലുപ്പം പോലെ തന്നെ ഒന്നൊന്നര വിശപ്പാണു കക്ഷിക്ക്. പ്രായപൂർത്തിയായ എണ്ണത്തിമിംഗലത്തിന് ദിവസം ഒരു ടൺ ആഹാരം അകത്താക്കാൻ സാധിക്കും. മൽസ്യം, കൂന്തൽ,  കണവ തുടങ്ങിയവയാണ് മുഖ്യാഹാരം.  ഇത്തരം ജീവികളുടെ കട്ടിയുള്ള ഭാഗങ്ങൾ കൊണ്ട്  കുടലിനു മുറിവേൽക്കാതിരിക്കാൻ തിമിംഗലത്തിന്റെ പാൻക്രിയാസ് ഗ്രന്ഥി കൊളസ്ട്രോൾ പോലുള്ള സ്രവം ഉൽപാദിപ്പിക്കുന്നു. ഇത് ദഹിക്കാതെ കിടക്കുന്ന വസ്തുക്കളെ ആവരണം ചെയ്യും. ക്രമേണ ഇത് പാറപൊലുള്ള ഒരു വസ്തുവായി മാറുന്നു.  അപൂർവമായി ഈ വിസർജ്യ വസ്തു പുറന്തള്ളപ്പെടും. ഇതാണ് ആംബർഗ്രിസ്. അത്യപൂർവമായി മാത്രമേ ഈ പ്രവർത്തനം സംഭവിക്കാറുള്ളൂ. മാത്രമല്ല വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്.

    കടലിലൂടെ ഒഴുകി നടക്കുന്ന ഈ വിസർജ്യ വസ്തുവിനു  രൂക്ഷഗന്ധമാണ്. എന്നാൽ  വർഷങ്ങൾ കൊണ്ട് ഓക്സീകരണത്തിന്റെയും മറ്റും ഫലമായി ഇതിനു പതിയെ സുഗന്ധം വരും. ഇങ്ങനെ രൂപപ്പെടുന്ന ആംബർഗ്രിസിനു വൻ ഡിമാൻഡാണ്. ഗുണനിലവാരമനുസരിച്ച് ഒരു കിലോയ്ക്കു രാജ്യാന്തര വിപണിയിൽ ഒരു കോടി രൂപയ്ക്കു മുകളിൽ വില ലഭിക്കും. അതായത് സ്വർണത്തേക്കാൾ വിലയുണ്ടെന്നു ചുരുക്കം. ഒഴുകുന്ന സ്വർണം എന്നു വിശേഷിപ്പിക്കാനുള്ള കാരണവും ഇതു തന്നെ. 

    സുഗന്ധ ലേപനങ്ങളിലാണ് ആംബർഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതു ചേർക്കുന്നതോടെ സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം ഏറെ നേരം നീണ്ടുനിൽക്കും. സുഗന്ധദ്രവ്യവിപണിയില്‍ ആംബര്‍ഗ്രിസിന്  ആവശ്യകത കൂടാനുള്ള കാരണമിതാണ്. പല ആഡംബര പെർഫ്യൂമുകളിലും  ആംമ്പര്‍ഗ്രിസ് അടങ്ങിയിട്ടുണ്ട്. ഔഷധ നിർമാണത്തിനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. 

    ഇനി അൽപം ആംബർഗ്രിസ് വിറ്റ് കാശുകാരാകാം എന്നൊന്നും വിചാരിക്കല്ലേ. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ ശിക്ഷാര്‍ഹമാണ്. 30 കോടി വിലമതിക്കുന്ന ആംബർഗ്രിസ്  വിൽക്കാൻ ശ്രമിച്ചതിനു മൂന്നു പേർ തൃശൂരിൽ അറസ്റ്റിലായത്  അടുത്തിടെയാണ്. ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഇതിന്റെ  വ്യാപാരം നിരോധിച്ചിട്ടുണ്ട്.  എന്നാൽ ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതിന്റെ  വ്യാപാരം ഇപ്പോഴും നിയമവിധേയമാണ്.

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42