StudyatChanakya Admin
Jul 31,2021
9:34am
കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്ന ഒളിംപിക്സ് മുദ്രാവാക്യത്തിനൊപ്പം ‘ഒന്നിച്ച്’ എന്ന പുതിയ വാക്കു കൂടി ചേർക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) തീരുമാനിച്ചു. കോവിഡ് മഹാമാരിക്കാലത്തു വെല്ലുവിളികളെ അതിജീവിച്ചു സംഘടിപ്പിക്കുന്ന മേളയെ സൂചിപ്പിക്കാനാണിത്. സിറ്റസ് (Faster), ആൽറ്റിയസ്( Higher), ഫോർട്ടിയസ് (Stronger) എന്നീ ലാറ്റിൻ വാക്കുകളാണ് മുൻപ് ഉപയോഗിച്ചിരുന്നത്. കമ്മ്യൂണിസ്(Together) എന്ന പദമാണ് പുതുതായി കൂട്ടി ചേർത്തത്.