
മിഥു സൂസൻ ജോയി
Oct 28,2020
6:25pm
സൂപ്പർ സോണിക് മിസൈൽ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന പ്രത്യേകതരം ടോർപിഡോ സംവിധാനം(SMART) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. സൂപ്പര്‍ സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ എന്നാണ് SMART ന്റെ പൂർണരൂപം. ദൂരെയുള്ള മുങ്ങികപ്പലുകളെ തകർക്കാൻ കഴിയുന്ന ഈ ടോർപിഡോ, മിസൈലുകളുടെ സഹായത്തോടുകൂടിയാണ് പ്രവർത്തിക്കുന്നത്. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിലായിരുന്നു പരീക്ഷണം. ഡിആർഡിഒ വിവിധ പരീക്ഷണശാലകൾ ചേർന്നാണ് ഇതു വികസിപ്പിച്ചത്.