
StudyatChanakya Admin
May 18,2021
2:44pm
സുമംഗല ഓർമയായി
പ്രമുഖ മലയാള ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു. 87 വയസ്സായിരുന്നു. ലീലാ നമ്പൂതിരിപ്പാട് എന്നാണു സുമംഗലയുടെ ശരിയായ പേര്. 1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് സുമംഗലയുടെ ജനനം. ഒഎംസി നാരായണൻ നമ്പൂതിരിപ്പാട്, ഉമ അന്തർജ്ജനം എന്നിവരാണ് മാതാപിതാക്കൾ. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചുണ്ട്. സംസ്കൃതത്തിൽ നിന്ന് വാൽമീകി രാമായണവും പഞ്ചതന്ത്രവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആശ്ചര്യചൂഡാമണി, കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു. 1979ൽ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ സാഹിത്യ അക്കാദമി പുരസ്കാരവും 2013 ൽ ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
പ്രധാന കൃതികൾ: പഞ്ചതന്ത്രം (പുനരാഖ്യാനം), തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം), കുറിഞ്ഞിയും കൂട്ടുകാരും, നെയ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി, കുടമണികൾ, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ