
StudyatChanakya Admin
May 26,2021
2:52pm
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ ആചാര്യനുമായ സുന്ദര്‍ലാല്‍ ബഹുഗുണ (94)അന്തരിച്ചു. കോവിഡ് ബാധിച്ച് ഋഷികേഷിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദര്‍ലാല്‍ ബഹുഗുണ. വനവൃക്ഷങ്ങള്‍ മുറിക്കുന്നതിന് കരാറുകാരെ അനുവദിച്ച സര്‍ക്കാരിനെതിരെ ഉത്തരാഖണ്ഢിൽ നടന്ന സമരമാണിത്. ഉത്തരാഖണ്ഡിലെ റേനിയില്‍ 1974 മാര്‍ച്ച് 26ന് ആയിരുന്നു ചിപ്കോ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. മരങ്ങള്‍ മുറിക്കുമ്പോള്‍ ആളുകള്‍ അതില്‍ കെട്ടിപ്പിടിച്ചുനിന്നു പ്രതിഷേധിക്കുകയായിരുന്നു രീതി. ചേര്‍ന്ന് നില്ക്കൂ, ഒട്ടി നില്ക്കൂ എന്നൊക്കെയാണ് ചിപ്കോ എന്ന വാക്കിന്റെ അര്‍ത്ഥം. മരങ്ങളെ രക്ഷിക്കുക മാത്രമല്ല മരങ്ങൾ നട്ടു പിടിപ്പിക്കാനും ചിപ്കോ പ്രസ്ഥാനം നേതൃത്വം നൽകി. പരിസ്ഥിതി ആണ് ശാശ്വത സമ്പത്ത് എന്ന മുദ്രാവാക്യം ഉയർത്തി 5000 കിലോമീറ്റർ ആണ് ബഹുഗുണ നടന്നത്. ലോകശ്രദ്ധ നേടിയ സമരമായിരുന്നു ഇത്. 2009ല്‍ പത്മവിഭൂഷണ്‍ നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.