
StudyatChanakya Admin
Mar 12,2021
3:31pm
2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
എസ്.ഹരീഷിന്റെ മീശ മികച്ച നോവലിനുള്ള പുരസ്ക്കാരം സ്വന്തമാക്കി.
പി.രാമന്, എം. ആര്. രേണുകുമാര്‍ (കവിത), വിനോയ് തോമസ് (ചെറുകഥ)
എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. 25000 രൂപയും
സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരം. നോവലിസ്റ്റ് പി വത്സലയ്ക്കും
ഭാഷാപണ്ഡിതന്‍ വി.പി. ഉണിത്തിരിയ്ക്കും വിശിഷ്ടാംഗത്വം ലഭിച്ചു. 50,000
രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് സമ്മാനം. എന്‍.കെ.ജോസ്,
പാലക്കീഴ് നാരായണന്, പി.അപ്പുക്കുട്ടന്, റോസ് മേരി, യു.കലാനാഥന്,
സി.പി.അബൂബക്കര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം
ലഭിച്ചു. സമഗ്രസംഭാവനാ പുരസ്കാരത്തിന് ദലിത് ബന്ധു എൻ.കെ. ജോസ്,
യു. കലാനാഥൻ, സി.പി. അബൂബക്കർ, റോസ് മേരി, പാലക്കീഴ്
നാരായണൻ, പി. അപ്പുക്കുട്ടൻ എന്നിവർ അർഹരായി. സത്യന്
അന്തിക്കാടിന്റെ ഈശ്വരന് മാത്രം സാക്ഷി എന്ന പുസ്തകം മികച്ച
ഹാസ്യ സാഹിത്യമായും തിരഞ്ഞെടുക്കപ്പെട്ടു.