
മിഥു സൂസൻ ജോയി
Oct 28,2020
6:21pm
50ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള അവാർഡ് നേടി. കനി കുസൃതിയാണ് മികച്ച നടി. ചിത്രം- ബിരിയാണി. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി. ഫഹദ് ഫാസിൽ, സ്വാസിക വിജയ് എന്നിവർ മികച്ച സ്വഭാവ നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.