
StudyatChanakya Admin
May 18,2021
11:41am
വിരാട് കോലി: ദശകത്തിലെ മികച്ച ഏകദിന കളിക്കാരൻ
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ദശകത്തിലെ മികച്ച ഏകദിന കളിക്കാരനായി തെരഞ്ഞെടുത്തു. ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡന് ക്രിക്കറ്റേഴ്സ് അല്‍മനാക്ക് ആണ് കോലിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏകദിനത്തില്‍ 11,000-ല്‍ ഏറെ റണ്‍സ് നേടിയ കോലി 42 സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. കോലിയെ കൂടാതെ 1980-കളിലെ മികച്ച ഏകദിന താരമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും 1990-കളിലെ മികച്ച ഏകദിന താരമായി സച്ചിന് തെണ്ടുല്‍ക്കറും പട്ടികയിൽ ഇടംപിടിച്ചു.