
മിഥു സൂസൻ ജോയി
Oct 28,2020
6:26pm
ഈ വർഷത്തെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രനു ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത വെങ്കല ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഒരു വെർജീനിയൻ വെയിൽകാലം എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. അമേരിക്കൻ യാത്രാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ സമാഹാരത്തിൽ 41 കവിതകളുണ്ട്. ആർദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂർ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകൾ. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവയാണ് മറ്റു കൃതികള്‍.