
StudyatChanakya Admin
May 18,2021
11:38am
റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു; പിൻഗാമി മിഗേൽ ഡൂയസ് കനേൽ
റൗൾ കാസ്ട്രോ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറി പദവി ഒഴിഞ്ഞു. ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേലിനാണ് ചുമതല കൈമാറിയത്. ഇതോടെ ആറു പതിറ്റാണ്ട് നീണ്ട കാസ്ട്രോ കുടുംബത്തിന്റെ ഭരണത്തിന് ക്യൂബയിൽ പരിസമാപ്തിയായി. രാജ്യത്തെ ഏറ്റവും ശക്തമായ അധികാര പദവിയാണ് പാർട്ടി ഫസ്റ്റ് സെക്രട്ടറി. 2006 ലാണ് റൗൾ ഈ പദവി ഏറ്റെടുത്തത്. 1959 മുതൽ 2006 വരെ റൗളിന്റെ സഹോദരനും വിപ്ലവനായകനുമായ ഫിഡൽ കാസ്ട്രോ ആയിരുന്നു ഫസ്റ്റ് സെക്ട്രട്ടറി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്യൂബയിൽ. ഭക്ഷ്യക്ഷാമവും രൂക്ഷം. അതിനാൽ തന്നെ വലിയ വെല്ലുവിളിയാണ് കനേലിനെ കാത്തിരിക്കുന്നത്.