
StudyatChanakya Admin
May 26,2021
2:54pm
യൂട്യൂബില്‍ പുത്തൻ റെക്കോഡുമായി ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡ് ബിടിഎസ് പുതിയ ഇംഗ്ലിഷ് ഗാനം 'ബട്ടര്‍'. യുട്യൂബിൽ റിലീസ് 10 മിനിറ്റിനകം 10 കോടി പേരാണ് മ്യൂസിക് വിഡിയോ കണ്ടത്. ബിടിഎസിന്റെ തന്നെ കഴിഞ്ഞ വർഷം ഇറങ്ങിയ ഡൈനാമേറ്റ് എന്ന ആല്‍ബത്തിന്റെ റെക്കോഡാണ് പിന്തള്ളിയത്. അന്നു ഒരു കോടി പേർ കണ്ടത് 13 മിനിറ്റ് കൊണ്ടായിരുന്നു. മെയ് 21 ന് റിലീസ് ചെയ്ത ആല്‍ബം ഇപ്പോഴും യൂട്യൂബ് മ്യൂസിക് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ്. ഏഴ് പേരടങ്ങുന്ന ഈ സംഗീത കൂട്ടായ്മ 2010 ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സംഗീതത്തിൽ മാത്രമല്ല ഫാഷനിലും ഇവർ ട്രെൻഡ് സൃഷ്ടിക്കുകയാണ്..