
StudyatChanakya Admin
Feb 20,2021
3:47pm
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിനെ നയിക്കും. ഐപിഎൽ ടീമിൽ ക്യാപറ്റനാകുന്ന ആദ്യം മലയാളിയാണ് സഞ്ജു. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനു പകരമാണ് സഞ്ജു ക്യാപ്റ്റനാകുന്നത്. ഐപിഎലിൽ ദീർഘകാലമായി രാജസ്ഥാൻ റോയൽസിന്റെ താരമാണ് സഞ്ജു. ഡൽഹി ഡെയർഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.