
Vidya Bibin
Dec 29,2020
12:18am
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ അന്തരിച്ചു. വിവിധ വിഭാഗങ്ങളിലായി എഴുപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കേരളീയനായ പിതാവ് മൊയ്തീന് കുട്ടി ഹാജിയുടേയും മ്യാന്മാര് സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലായിരുന്നു ജനനം. രണ്ടാം ലോകയുദ്ധകാലത്താണ് കോഴിക്കോട് എത്തിയത്. 1984ൽ ‘തൃക്കോട്ടൂർ പെരുമ’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2009ൽ ‘തൃക്കോട്ടൂർ നോവെല്ലകൾ’ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം,
ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.