StudyatChanakya Admin
May 18,2021
2:45pm
മാർ ക്രിസോസ്റ്റത്തിനു വിട
മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 103 വയസായിരുന്നു. അദ്ദേഹത്തിന്റെ നർമത്തിൽ പൊതിഞ്ഞ സംസാരവും കുറിക്കു കൊള്ളുന്ന മറുപടികളും ഏറെ പ്രശസ്തമായിരുന്നു. എല്ലാ മതവിഭാഗക്കാർക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ ഉമ്മന്‍ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27നാണ് മാര്‍ ക്രിസോസ്റ്റം ജനിച്ചത്. 1944 ലാണ് അദ്ദേഹം വൈദീകനായി പട്ടം സ്വീകരിച്ചു. 1999 ഒക്ടോബർ 23-ന് മാർത്തോമ സഭയുടെ അധ്യക്ഷനായി. 2007 ൽ സ്ഥാനമൊഴിഞ്ഞു. കഥ പറയും കാലം (ആത്മകഥ), കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യം, ആകാശമേ കേൾക്ക ഭൂമിയേ ചെവി തരിക, വെള്ളിത്താലം , ക്രിസോസ്റ്റം പറഞ്ഞ നർമ്മകഥകൾ, തിരുഫലിതങ്ങൾ ,ദൈവം ഫലിതം സംസാരിക്കുന്നു എന്നിവയാണു പ്രധാന കൃതികൾ.