blog image

  Sivan

  Jul 13,2020

  4:04pm

  ഹൃദയം കൊടുത്തുണ്ടാക്കിയ എഞ്ചിന്‍

  1800-കളുടെ അവസാനകാലം. അക്കാലത്ത് ആവിയന്ത്രങ്ങളുപയോഗിച്ചാണ് വണ്ടികളോടിയിരുന്നതും വ്യവസാശാലകളിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതുമൊക്കെ. ആവിയന്ത്രത്തിന് പകരമായി മറ്റെന്തെങ്കിലും ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തി്ക്കുന്ന ഒരു എഞ്ചിന്‍ ഉണ്ടാക്കാനുള്ള പരിശ്രമത്തിലാണ് റുഡോള്‍ഫ് ഡീസല്‍ എന്ന ജര്‍മ്മന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍. അതിന് അദ്ദേഹം ഉപയോഗിച്ചത് അമോണിയയാണ്. ഒരുവിധം ശരിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ എഞ്ചിന്‍ നോക്കി റുഡോള്‍ഫ് ഡീസല്‍ സന്തോഷത്തോടെ നിന്നു. പക്ഷേ, അതധികനേരം നീണ്ടുനിന്നില്ല. ആ എഞ്ചിന്‍ അതിശക്തമായി പൊട്ടിത്തെറിച്ചു. ശരീരത്തില്‍ പൊള്ളലേറ്റ് റുഡോള്‍ഫ് ഡീസല്‍ നിലത്തുവീണുപോയി.
  സാധാരണഗതിയില്‍ ആരും ഇനി ഇത്തരം അപകടം പിടിച്ച കളികള്‍ക്ക് പോകില്ല. പക്ഷേ, പരിക്ക് ഭേദമായതും റുഡോള്‍ഫ് ഡീസല്‍ വാശിയോടെ വീണ്ടും എഞ്ചിന്‍ നിര്‍മ്മാണം തുടങ്ങി.

  1858-ല്‍ പാരീസിലാണ് റുഡോള്‍ഫ് ഡീസല്‍ ജനിച്ചത്. മറ്റു കുട്ടികളെല്ലാം ജര്‍മ്മന്‍ വംശജനായ റുഡോള്‍ഫ് ഡീസലിനെ കളിയാക്കുമായിരുന്നു. പക്ഷേ, അതൊന്നും കൂസാതെ റുഡോള്‍ഫ് ഡീസല്‍ വാശിയോടെ പഠിച്ചു. മികച്ച മാര്‍ക്കോടെ വിജയിച്ചു. പിന്നീട് മ്യൂണിച്ചില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിക്കാന്‍ ചേര്‍ന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയ ശേഷം റുഡോള്‍ഫ് സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു.

  1885-ല്‍ പാരീസില്‍ അദ്ദേഹം ഒരു പരീക്ഷണശാല സ്ഥാപിച്ചു. അവിടെവച്ചാണ് അദ്ദേഹം അമോണിയ കൊണ്ടു പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ നിര്‍മ്മിച്ചത്. പൊട്ടിത്തെറിച്ച് റുഡോള്‍ഫിനെ മരണത്തിന്‍റെ വക്കുവരെ എത്തിച്ച ആ എഞ്ചിന്‍റെ പേരെന്തായിരുന്നുവെന്നോ, ബ്ലാക്ക് മിസ്ട്രസ്! പരീക്ഷണം നടത്തിയും മറ്റും കയ്യിലുള്ളതെല്ലാം തീര്‍ന്ന് റുഡോള്‍ഫ് ദരിദ്രനായി. പക്ഷേ, ചില പണക്കാരുടെ സഹായത്തോടെ അദ്ദേഹം തന്‍റെ എഞ്ചിന്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. പല തവണ പൊട്ടിത്തെറിച്ച് പൊള്ളലേറ്റുവെങ്കിലും റുഡോള്‍ഫ് അതൊന്നും വക വച്ചില്ല. ഒടുവില്‍ അദ്ദേഹം വിജയിച്ചു. നിലക്കടല എണ്ണ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു എഞ്ചിന്‍ നിര്‍മ്മിച്ചു. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നുകാണുന്ന ഡീസല്‍ എഞ്ചിന്‍ രൂപപ്പെടുത്തിയത്.

  പല പേറ്റന്റുകളും സ്വന്തം പേരിലുണ്ടെങ്കിലും സാമ്പത്തികമായി വലിയ നേട്ടമൊന്നുമുണ്ടാക്കാന്‍ റുഡോള്‍ഫിന് സാധിച്ചില്ല. 1913-ല്‍ ലണ്ടനില്‍ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി പോയി. അവിടെ വച്ച് ബോട്ടില്‍ സ്ഞ്ചരിക്കവേ അദ്ദേഹം കടലില്‍ വീണ് അപ്രത്യക്ഷനായി. റുഡോള്‍ഫ് ആത്മഹത്യ ചെയ്തതാണെന്നും ചിലര്‍ പറയുന്നുണ്ട്. എഞ്ചിന്‍ പൊട്ടിത്തെറിച്ച് പല തവണ മരണത്തിന്‍റെ വക്കില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും സ്വയം മരണം തിരഞ്ഞെടുത്തതായിരിക്കുമോ ആ പ്രതിഭ.... ആര്‍ക്കറിയാം..

  ഡീസല്‍ ഓട്ടോറിക്ഷകള്‍ കാണാറില്ലേ...കുടു കുടു എന്ന ശബ്ദം കേട്ടാല്‍ത്തന്നെ തിരിച്ചറിയാം അത് ഡീസല്‍ ഓട്ടോ ആണെന്ന്. ഓട്ടോയില്‍ മാത്രമല്ല, വലിയ താപവൈദ്യുതി നിലയങ്ങളിലും കപ്പലുകളിലും അന്തര്‍വാഹിനികളിലും ഫാക്ടറികളിലുമൊക്കെ ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കാറുണ്ട്. കൂടുതല്‍ കരുത്ത് വേണ്ടയിടങ്ങളിലാണ് ഡീസല്‍ എഞ്ചിന്‍ ഉപയോഗിക്കുക. വലിയ ട്രക്കുകളും മറ്റും ഓടുക ഡീസലിലാണ്. ഡീസല്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒരു മോട്ടോര്‍ ആണ് ഡീസല്‍ എഞ്ചിന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. പെട്രോള്‍ എഞ്ചിനേക്കാള്‍ കരുത്തും ഇന്ധനക്ഷമതയും ഡീസല്‍ എഞ്ചിന് കൂടും.

  Popular Blogs

  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
  blog image

  StudyatChanakya Admin

  Jul 29

  5:35

  കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
  വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
  blog image

  Vidya Bibin

  Jul 29

  4:34

  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
  blog image

  StudyatChanakya Admin

  Jul 22

  3:42