
StudyatChanakya Admin
Nov 24,2021
2:36pm
ഭാരതീയരിലെ ചില പ്രധാന ഗണിത ശാസ്ത്രജ്ഞർ
ഗണിതം ഒരു മഹത്തായശാസ്ത്രമാണ്. മററു ഭൗതിക ശാസ്ത്രങ്ങൾക്കൊന്നും ഗണിതത്തിൻറെ സഹായമില്ലാതെ നിവർന്നു നിൽ- ക്കാൻ കഴിയില്ല. “ഗണിതമില്ലെങ്കിൽ ലോകം ഒരു വട്ടപ്പൂജ്യം”. ഇത് പല യിടത്തും കേട്ടിട്ടുണ്ടെങ്കിലും വളരെ അർത്ഥവത്തു തന്നെയാണ്. ഇത്ര മഹത്തായ ഈ ശാസ്ത്രത്തിന് ഭാരതത്തിൻറെ സംഭാവനയായി കുറച്ചു മഹാരഥന്മാരുണ്ട്. അതിൽ പ്രസിദ്ധരായ അഞ്ചു വ്യക്തികളെ നമുക്കൊന്നു പരിചയപ്പെടാം.
ഇവരിൽ ഒന്നാമതായി പരിഗണിക്കേണ്ട ആളാണ് ആര്യഭടൻ. ബീ.സീ. 476 ൽ ആണ് ഇദ്ദേഹത്തിൻറെ ജനനം. സൗരയൂഥത്തിൻറെ ഘടനയിൽ ഗ്രഹങ്ങളുടെ സ്ഥാനം നിർണ്ണയിച്ചതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഗ്രഹങ്ങളെല്ലാം സൂര്യനു ചുററും വലം വെയ്ക്കുന്നു എന്നും ഈ ഋഷിതുല്യൻ സൂചിപ്പിച്ചു.
അടുത്തതായി വരുന്ന വ്യക്തിയാണ് ബ്രഹ്മഗുപ്തൻ. ഏ.ഡീ. 598 ൽ ആണ് ഇദ്ദേഹം ജനിച്ചത്. ഗണിതത്തിൽ പൂജ്യത്തിനുളള സ്ഥാനം നിർണ്ണയിച്ചതിൽ ഇദ്ദേഹത്തെ പ്രമുഖനായി കണക്കാക്കുന്നു.
മൂന്നാമതായി വരുന്ന വ്യക്തി നമുക്ക് കൂടുതൽ കേട്ടറിവുളള ആളാണ്. ഇദ്ദേഹമാണ് ശ്രീനിവാസ രാമാനുജൻ.
1887 ൽ ആണ് ഇദ്ദേഹത്തിൻറെ ജനനം. സംഖ്യാ സിദ്ധാന്തം, ഗണിതവിശകലനം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ എന്നീ ഗണിതശാസ്ത്രമേഘലകളിൽ ഇദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. ഇന്ത്യൻ തപാൽ വകുപ്പ് ഇദ്ദേഹത്തെ മുദ്രണം ചെയ്ത് ഒരു സ്റ്റാമ്പ് ഇറക്കിയിട്ടുമുണ്ട്.
ഇനി അടുത്തതായി വരുന്ന വ്യക്തിയാണ് സത്യേന്ദ്ര നാഥ് ബോസ്. 1894 ൽ കൽക്കത്തയിലാണ് ജനനം. ഗണിതത്തിനു പുറമെ ഇദ്ദേഹത്തിൻറെ സംഭാവനകൾ റേഡിയേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകപ്ര സിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ ഐൻസ്റ്റീനുമായി പങ്കു ചേർന്ന് ഇദ്ദേഹം പഠനങ്ങൾ നടത്തിയിട്ടുണ്ട്.
അഞ്ചാമതായി ഒരു ശാസ്ത്രജ്ഞനെക്കൂടി നമുക്കീ ഗണത്തിൽ പരിഗണിക്കാം. അദ്ദേഹമാണ് പ്രശാന്ത ചന്ദ്ര മഹലനോബിസ്. 1893 ജൂൺ 29 ന് കൊൽക്കത്തയിൽ ഇദ്ദേഹം ഭൂജാതനായി. ഇന്ത്യൻ സ്റ്റാററിസ്റ്റിക്സിൻറെ പിതാവായി ഇദ്ദേഹത്തേയാണ് ഭാരതീയർ കണക്കാക്കുന്നത്.