
മിഥു സൂസൻ ജോയി
Oct 28,2020
6:27pm
ബോളിവുഡിലെ പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധയും ഇന്ത്യയുടെ ആദ്യ ഓസ്കാർ ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഓസ്കാർ ലഭിച്ചത്. 1929ൽ ഏപ്രിൽ 28നു മഹാരാഷ്ട്രയിലെ കോലാപൂരിൽ ആണ് ജനനം. ഭാനുമതി അന്നാസാഹിബ് രാജോപാധ്യായ എന്നായിരുന്നു പൂർണ നാമം. ലേകിൻ, ലഗാൻ എന്നീ ചിത്രങ്ങൾക്കു ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.