
മിഥു സൂസൻ ജോയി
Oct 28,2020
6:15pm
യുദ്ധക്കപ്പലിൽ നിന്നുള്ള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈയിൽ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണത്തിനായി അറബിക്കടലിൽ വച്ചിരുന്ന ലക്ഷ്യം ബ്രഹ്മോസ് ഭേദിച്ചു. ബ്രഹ്മോസ് സജ്ജമാകുന്നതോടെ ദൂരയുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാൻ നാവികസേനയ്ക്ക് കൂടുതൽ കരുത്താകും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.