
StudyatChanakya Admin
Jun 15,2021
9:42am
വിഖ്യാത ബംഗാളി ചലച്ചിത്രസംവിധായകൻ ബുദ്ധദേവ് ദാസ് ഗുപ്ത (77) അന്തരിച്ചു. ഗൗതംഘോഷ്, അപർണസെൻ എന്നിവർക്കൊപ്പം സമാന്തര സിനിമയ്ക്കു നേതൃത്വം നൽകിയ സംവിധായകനാണ്. ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും നേടി. 1944 ൽ പുരുലിയയിൽ ജനിച്ചു. കോളജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് ചലച്ചിത്രമേഖലയിൽ സജീവമായത്. 1978 ൽ ഇറങ്ങിയ ദൂരത്വ (അകലം) ആയിരുന്നു ആദ്യ ചിത്രം. ബാഗ് ബഹാദൂർ, ചരാചർ, ലാൽ ദർജ, മോണ്ടോ മേയർ ഉപാഖ്യാൻ, കാൽപുരുഷ് എന്നീ സിനിമകൾക്കാണ് ദേശീയ പുരസ്കാരം ലഭിച്ചത്. ഉത്തര (2000), സ്വപ്നേർ ദിൻ (2005) എന്നിവ മികച്ച സംവിധായകനുള്ള പുരസ്കാരം നേടികൊടുത്തു.