
Vidya Bibin
Dec 28,2020
7:59pm
2020ലെ ബുക്കർ പുരസ്കാരം അമേരിക്കൻ-സ്കോട്ടിഷ് എഴുത്തുകാരനായ ഡഗ്ലസ് സ്റ്റ്യുവർട്ടിന്. ഏകദേശം 49 ലക്ഷം രൂപയാണ് സമ്മാനത്തുക. ഡഗ്ലസിന്റെ ആദ്യ നോവലായ ഷഗ്ഗി ബെയിനാണ് (Shuggie Bain) പുരസ്കാരം ലഭിച്ചത്. ഫാഷന്‍ ഡിസൈനറായി അമേരിക്കയിലെത്തി
എഴുത്തുകാരനായി വളര്‍ന്ന ഡഗ്ലസിന്റെ ആത്മകഥാംശമുള്ള നോവലാണിത്. 1980കളിലെ ഗ്ലാസ്ഗോ നഗരമാണ് നോവലിന്റെ പശ്ചാത്തലം. മദ്യപാന ആസക്തിയോടും ദാരിദ്ര്യത്തോടും മല്ലടിക്കുന്ന അമ്മയെ സഹായിക്കുന്ന കുട്ടിയുടെ കഥ പറയുന്ന നോവലാണിത്.