
StudyatChanakya Admin
Jun 15,2021
9:33am
ബുക്കർ ഇന്റർനാഷനൽ പുരസ്കാരം ഡേവിഡ് ഡിയോപിന്റെ ഫ്രഞ്ച് നോവൽ അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്കിന്. ഒന്നാം ലോകയുദ്ധത്തിൽ ഫ്രാൻസിനു വേണ്ടി യുദ്ധം ചെയ്ത സെനഗൽ സ്വദേശികളുടെ ജീവിതമാണ് നോവിലിന്റെ ഇതിവൃത്തം. ആല്‍ഫ എന്ന സൈനികന്റെ ചിന്തകളിലൂടെയാണ് നോവല്‍ മുന്നോട്ടുപോകുന്നത്. ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്ത് യുകെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തിനാണ് എല്ലാ വർഷവവും ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നൽകുന്നത്. അമേരിക്കൻ കവയത്രി അന്ന മോസ്ചൊവാകിസ് ആണ് നോവൽ ഇംഗ്ലിഷിലേക്കു പരിവർത്തനം ചെയ്തത്. സമ്മാനത്തുകയായ ഏകദേശം 52 ലക്ഷം രൂപ ഡിയോപും അന്നയും പങ്കിടും.