
StudyatChanakya Admin
Jun 15,2021
9:39am
ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എൽ സാൽവദോർ. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റൽ കറൻസി വിനിമയം നിയമവിധേയമാകും. നിലവിലെ കറൻസിയായ ഡോളർ തുടരും.
കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ ഗോപ്യഭാഷാസാങ്കേതം (encrypting) ഉപയോഗിച്ചു നിർമിച്ച സാങ്കൽപിക നാണയമാണു ക്രിപ്റ്റോകറൻസി എന്ന ഡിജിറ്റൽ കറൻസി. ബാങ്ക് ഇടപെടൽ ഇല്ലാതെ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിൽ പണം കൈമാറ്റം ചെയ്യുന്നത്. 2009ൽ പുറത്തിറങ്ങിയ ബിറ്റ്കോയിനാണ് ആദ്യത്തെ ക്രിപ്റ്റോ കറൻസി. Satoshi Nakamoto എന്ന ജാപ്പനീസ് ഡവലപ്പർ ആണ് ബിറ്റ്കോയിൻ സൃഷ്ടിച്ചത്.