
StudyatChanakya Admin
Aug 19,2020
5:53pm
പ്ലസ് ടുവിന് ശേഷം വിദേശത്ത് ഉപരിപഠനത്തിന് ഒരുങ്ങാം
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനത്തിന്റെയും സ്വപ്നമാണ് ഇന്ന് വിദേശ പഠനം. ഏഴര ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം വിദേശ വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ഇടത്തരം കുടുംബങ്ങളില്‍ നിന്നു പോലും ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കാനായി പോകുന്നു.
അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ജര്‍മ്മനി എന്നിങ്ങനെ നീളുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ട പഠന ലൊക്കേഷനുകള്‍. ആദ്യകാലത്തൊക്കെ ബിരുദാനന്തരബിരുദ കോഴ്സുകള്ക്കായിട്ടായിരുന്നു നമ്മുടെ നാട്ടില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയിരുന്നത്. എന്നാല്‍ ഇന്ന് പ്ലസ് ടു കഴിയുമ്പോള്‍ തന്നെ വിദേശത്തേക്ക് പഠനത്തിനായി പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
എന്നാല്‍ വിദേശത്തെ കോളജുകളില്‍ പഠിക്കണമെങ്കില്‍ ചില കടമ്പകള്‍ കടക്കേണ്ടതുണ്ട്. വിവിധ രാജ്യങ്ങളിലെ കോളജുകള്‍ അതിനായി പല മാനദണ്ഡങ്ങളും പ്രവേശന പരീക്ഷകളും മുന്നോട്ട് വയ്ക്കാറുണ്ട്. ഭാഷാ പ്രാവീണ്യം അളക്കാന്‍ ഐഇഎല്‍ടിഎസ്, TOEFL പോലുള്ള പരീക്ഷകളും സാറ്റ്, എസിടി പോലുള്ള അഭിരുചി പരീക്ഷകളും ഇതിനായി എഴുതി ജയിക്കേണ്ടി വരും. വിദേശ പഠനത്തിനായി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എഴുതേണ്ട ചില പരീക്ഷകളെ പരിചയപ്പെടാം.
1. സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ്(സാറ്റ്)
അമേരിക്കയിലും കാനഡയിലുമൊക്കെ ബിരുദ കോഴ്സുകള്‍ക്ക് ചേരാന്‍ സാറ്റ് പരീക്ഷയ്ക്ക് നല്ല സ്കോര്‍ ഇല്ലാതെ പറ്റില്ല. യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും ഇപ്പോള്‍ സാറ്റ് സ്കോര്‍ അംഗീകരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ എഴുത്ത്, വാചിക കഴിവുകള്‍, ഗണിത പരിജ്ഞാനം തുടങ്ങിയവയാണ് സാറ്റ് പരീക്ഷയില്‍ അളക്കുന്നത്. മൂന്നു മണിക്കൂറാണ് രണ്ട് സെക്ഷനുകളിലായുള്ള പരീക്ഷയുടെ ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://collegereadiness.collegeboard.org/sat/register
2. എസിടി
അമേരിക്കയിലും കാനഡിയിലും ബിരുദപഠനത്തിന് ആവശ്യമായ മറ്റൊരു അഭിരുചി പരീക്ഷയാണ് അമേരിക്കന്‍ കോളജ് ടെസ്റ്റിങ്ങ് അഥവാ എസിടി. ഉദ്യോഗാര്‍ത്ഥികളുടെ എഴുത്ത്, ഗണിത, വാചിക, ശാസ്ത്രീയ നൈപുണ്യങ്ങളാണ് ഇതില്‍ അളക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ബിരുദ പഠനത്തിനായി എത്രമാത്രം തയ്യാറായിട്ടുണ്ട് എന്നതാണ് ഇത്തരം അഭിരുചി പരീക്ഷകള്‍ അളക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്
https://global.act.org/content/global/en/products-and-services/the-act-non-us.html
ഇതിനു പുറമേ ബിരുദാനന്തര ബിരുദ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രാജുവേറ്റ് റെക്കോര്‍ഡ് എക്സാമിനേഷന്(ജിആര്‍ഇ), ഗ്രാജുവേറ്റ് മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ്(ജിമാറ്റ്) പോലുള്ള പ്രവേശന പരീക്ഷകളുമുണ്ട്.
ഇനി ഭാഷാ പ്രാവീണ്യം അളക്കുന്ന പരീക്ഷകള്‍ ഏതെല്ലാമാണെന്ന് നോക്കാം
1. ഐഇഎല്‍ടിഎസ്
ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം എന്നാണ് ഇതിന്റെ പൂര്‍ണ്ണ നാം. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമൊക്കെ പോകേണ്ടി വരുന്നവര്‍ക്ക് ഐഇഎല്‍ടിഎസ് പരീക്ഷയ്ക്ക് ഒരു നിശ്ചിത സ്കോര്‍ ആവശ്യമുണ്ട്. ഓരോ രാജ്യത്തിനും സ്കോറില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാം. 1 മുതല്‍ 9 വരെയുള്ള സ്കോറിങ്ങ് സ്കെയില്‍ സംവിധാനമാണ് ഇതിലുള്ളത്. അക്കാദമിക്, ജനറല്‍ ട്രെയിനിങ്ങ് എന്നിങ്ങനെ ഐഇഎല്‍ടിഎസ് രണ്ട് തരത്തിലുണ്ടെങ്കിലും ഉന്നത പഠനത്തിന് പോകുന്നവര്‍ അക്കാദമിക് സ്ട്രീം തിരഞ്ഞെടുക്കണം. ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും കേള്‍ക്കാനും സംസാരിക്കാനുമുള്ള കഴിവുകള്‍ അളക്കുന്ന മോഡ്യൂളുകളാണ് ഈ പരീക്ഷയ്ക്കുള്ളത്. https://www.ielts.org/
2. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ആസ് എ ഫോറിന് ലാംഗ്വേജ്
150ലേറെ രാജ്യങ്ങളിലായി 11,000ലധികം സര്‍വകലാശാലകള്‍ TOEFL സ്കോര്‍ അംഗീകരിക്കുന്നുണ്ട്. പ്രധാനമായും അമേരിക്കയിലെയും കാനഡയിലെയും പഠനത്തിനാണ് TOEFL സ്കോര്‍ വേണ്ടി വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.ets.org/toefl
3. പിയേര്‍സണ്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ്
ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത ഇന്ത്യടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യാന്തര പഠനത്തിന് അഭിമുഖീകരിക്കേണ്ട മറ്റൊരു ഭാഷാ പ്രാവീണ്യ പരീക്ഷയാണ് പിടിഇ. ഇതിന്റെ ഘടനയും സ്കോറിങ്ങും ഐഇഎല്‍ടിഎസില്‍ നിന്നും ടോഫലില് നിന്നും വ്യത്യസ്തമാണ്. മറ്റ് രണ്ട് പരീക്ഷകളെ അപേക്ഷിച്ച് വേഗത്തില്‍ ഫലപ്രഖ്യാപനമുണ്ടാകുന്നു എന്നതും പിടിഇയുടെ പ്രത്യേകതയാണ്. അക്കാദമിക്, ജനറല്‍ എന്നിങ്ങനെ രണ്ട് തരം പിടിഇ പരീക്ഷകളും നടത്തി വരുന്നു. https://pearsonpte.com/
വിദേശപഠനത്തിന് ഭാഷാ പ്രാവീണ്യ പരീക്ഷയെയും അഭിരുചി പരീക്ഷയെയും പോലെ തന്നെ പ്രധാനമാണ് ഒരാളുടെ അക്കാദമിക മികവും. ഹയര്‍ സെക്കന്‍ഡറി തലത്തിലെ മാര്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ ഇടപെടലുകളും ഒക്കെ പ്രവേശന സമയത്ത് നിര്‍ണ്ണായകമാകും. അതിനാല്‍ ഈ പരീക്ഷകള്‍ക്കായി ഒരുങ്ങുന്നതോടൊപ്പം അക്കാദമിക രംഗത്തും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ വിദേശ പഠനം ലക്ഷ്യം വയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്.