
StudyatChanakya Admin
Jul 31,2021
9:37am
വാർത്താമാധ്യമങ്ങളിൽ പെഗാസസിനെ കുറിച്ചുള്ള വാർത്തകൾ നിറയുകയാണ്. പലർക്കും സംശയം ഉണ്ടാകും എന്താണ് പെഗാസസ് എന്നു. സോഫ്റ്റ് വെയറുകൾക്കിടയിലെ ചാരൻ എന്ന് ഒറ്റ വാക്കിൽ പെഗാസസിനെ വിശേഷിപ്പിക്കാം. ഇസ്രയേലിന്റെ ചാരസോഫ്റ്റ് വെയർ ആണ്
പ്രൊജക്റ്റ് പെഗാസസ്.ഏതെങ്കിലും ഗവണ്മെന്റ് മാത്രമെ പെഗാസസ് വിൽക്കു എന്നാണ് നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിന്റെ വാദം.
ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈൽ ഫോൺ നമ്പറുകൾ ലക്ഷ്യമിട്ട് ചാരപ്രവർത്തനം നടന്ന്നു എന്നാണ് വാർത്തകൾ പറയുന്നത്. രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ പദവിയിലുള്ള ഒരാൾ, ഒരു സിറ്റിങ് സുപ്രീം കോടതി ജഡ്ജി, നിരവധി മാധ്യമപ്രവർത്തകർ, ബിസിനസുകാർ എന്നിവരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നത്രേ.
ഇന്റർനെറ്റുമായി ബന്ധപ്പെട്ട ഏതൊരു ഉപകരണത്തിലേക്കും പെഗാസസ് കടക്കും. ആന്റിവൈറസ് സോഫ്റ്റ് വെയറുകൾക്ക് സാധാരണ ഇത്തരം വൈറസുകളെ തിരിച്ചറിയുമെങ്കിലും, ഉപയോഗമുള്ളതാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവ ഉപകരണങ്ങൾക്ക് ഉള്ളിൽ കടക്കുന്നത്. ഉപയോഗിക്കുന്ന ആളുടെ അനുമതി ഇല്ലാതെ വിവരങ്ങൾ മോഷ്ടിച്ചു മറ്റു സർവറുകളിലേക്ക് എത്തിക്കും. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കൂടുതൽ പെർമിഷൻ
ചോദിക്കുക വഴിയാണ് ഇവ ഉപകരണങ്ങളിൽ കയറുന്നത്. നിരീക്ഷണ സോഫ്റ്റ്വെയറുകൾ ഇൻസറ്റാൾ ആയി കഴിഞ്ഞാൽ അവ ഉപയോഗിക്കുന്ന ആൾ അറിയാതെ ഒളിച്ചിരുന്ന് പ്രവർത്തിക്കും. പതിയെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഉപകരണത്തിലെ കോണ്ടക്ട്സ്, സന്ദേശങ്ങൾ, മറ്റ് ബാക്ക് അപ്പുകൾ എന്നിവനോക്കാനും അത് സംബന്ധമായ വിവരങ്ങൾ അതിന്റെ പ്രധാന സർവറിലേക്ക് അയക്കാനും പെഗാസസിന് കഴിയും.
പണ്ട് ഏതെങ്കിലും ലിങ്കിൽ ക്ലിക് ചെയ്യുക വഴിയാണ് സ്പൈവേറുകൾ ഉപകാരണങ്ങളിലേക്ക് കടന്നിരുന്നത്. എന്നാൽ ഇപ്പോൾ “സീറോ ക്ലിക്ക്” എന്ന സംവിധാനം വഴി പെഗാസസിന് തനിയെ ഉപകരണങ്ങളിലേക്ക് കടക്കാൻ കഴിയും. ഇതാണ് പെഗാസസ് ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി.