
StudyatChanakya Admin
Feb 20,2021
3:45pm
കോവിഡ് വാക്സീന് നിര്‍മിക്കുന്ന പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേർ മരിച്ചു. കോവിഡ് ഷീൽഡ് വാക്സിൻ പ്ലാന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിര്‍മാണത്തിലിരുന്ന പ്ലാന്റില്‍ ആണ് അപകടം ഉണ്ടായത്. കോവിഷീൽഡ് വാക്സിൻ നിർമാണത്തെ അപകടം ബാധിച്ചിട്ടില്ല. ലോകത്തെ 70 ശതമാനത്തോളം വാക്സിനുകൾ നിർമിക്കുന്നത് സിറമാണ്. ഡിഫ്തീരിയ, ടെറ്റനസ് പെർട്ടുസിസ്, മീസിൽസ്, മംപ്സ്, റുബെല്ല, പോളിയോ, ഹിബ്, ബിസിജി, ഹെപ്പറ്ററ്റിസ് ബി തുടങ്ങിയ വിവിധ വാക്സിനുകൾ നിലവിൽ ഇവർ നിർമിക്കുന്നുണ്ട്. പന്നിപനിയ്ക്കെതിരെ (എച്ച്1എൻ1)നേസൽ സ്പ്രേ വാക്സിൻ കണ്ടുപിടിച്ചതും സിറമാണ്.