StudyatChanakya Admin
Jul 31,2021
9:34am
കാന്തശക്തി ഉപയോഗിച്ച് ഓടിക്കുന്ന അതിവേഗ മാഗ്‌ലെവ് ട്രെയിൻ ചൈന പുറത്തിറക്കി. മണിക്കൂറിൽ 600 കിലോമീറ്റർ വരെ വേഗത്തിൽ ഓടാവുന്ന ട്രെയിൻ ഷാൻദോങ് പ്രവിശ്യയിലെ ക്വിങ്ദവോയിലാണ് ആദ്യ ഓട്ടം നടത്തിയത്. വൈദ്യുത കാന്തിക ശക്തിയിലാണ് മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ എന്നതിന്റെ ചുരുക്കപ്പേരായ മാഗ്‌ലെവ് ട്രെയിന്‍ സഞ്ചരിക്കുന്നത്. കരയിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ വാഹനമായി ഇതിനെ കണക്കാക്കുന്നു. അന്തരീക്ഷ മലിനീകരണം കുറവാണെന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്. ചൈനീസ് സര്‍ക്കാറിന് കീഴിലുള്ള ചൈന റോളിങ് സ്‌റ്റോക്ക് കോര്‍പ്പറേഷന്‍ ആണ് ട്രെയിന്‍ നിര്‍മ്മാതാക്കള്‍.