blog image

  വിദ്യ ബിബിൻ

  Oct 09,2020

  3:48pm

  കൊറോണ വൈറസിനെ തുടര്ന്നുള്ള ലോക്ഡൗണ് കാലം നമുക്ക് എല്ലാം വെല്ലുവിളികളുടേത് ആയിരുന്നു. പുറത്തിറങ്ങാതെ, ബന്ധുക്കളെയും കൂട്ടുകാരെയും ഒന്നും കാണാതെ വീടിനകത്ത് വല്ലാത്തൊരു വീര്പ്പുമുട്ടലോടെയാണ് നാമെല്ലാം അടച്ചിരുന്നത്. എന്നാല് ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ചിലരും ഉണ്ട്. അത്തരത്തിലൊരാളാണ് കൊച്ചി എളമക്കര സ്വദേശി ആരതി രഘുനാഥ്.

  കോവിഡ് പ്രതിസന്ധിക്കിടെയുള്ള ബോറടി ആരതി മാറ്റിയത് ഓണ്ലൈന് കോഴ്സുകള് പഠിച്ചാണ്. ഒന്നും രണ്ടുമല്ല 350 കോഴ്സുകളാണ് മൂന്നു മാസം കൊണ്ട് ആരതി ഓണ്ലൈനായി പഠിച്ചു തീര്ത്തത്. ലോകപ്രശസ്തമായ യൂണിവേഴ്സിറ്റികളില് നിന്നുള്ള ഈ കോഴ്സുകള് Coursera എന്ന പ്ലാറ്റ്ഫോമിലൂടെയാണ് പഠിച്ചത്. എംഇഎസ് കോളജിലെ എംഎസ്എസി ബയോകെമിസ്ട്രി രണ്ടാം വര്ഷ വിദ്യാര്ത്ഥിനിയായ ആരതി ഇക്കാര്യത്തില് റെക്കോര്ഡ് സൃഷ്ടിക്കുന്നതിനൊപ്പം പുതിയൊരു മാതൃക കൂടിയാണ് കൊച്ചു കൂട്ടുകാര്ക്ക് മുന്നില് സൃഷ്ടിക്കുന്നത്.

  ജോണ് ഹോക്കിന്സ് യൂണിവേഴ്സിറ്റി, ടെക്നിക്കല് യൂണിവേഴ്സിറ്റി ഓഫ് ഡെന്മാര്ക്ക്, യൂണിവേഴ്സിറ്റി ഓഫ് വെര്ജീനിയ, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓപ് ന്യൂയോര്ക്ക്, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോള്ഡര്, യൂണിവേഴ്സിറ്റി ഓഫ് കോപ്പന്ഹേഗന്, യൂണിവേഴ്സിറ്റി ഓഫ് റോക്കസ്റ്റര്, എമോറി യൂണിവേഴ്സിറ്റി, കോഴ്സ്ഏറ പ്രോജക്ട് നെറ്റ് വര്ക്ക് എന്നിവയുടെ കോഴ്സുകളാണ് ആരതി പഠിച്ചത്.

  ഓണ്ലൈന് കോഴ്സുകളുടെ പ്രസക്തി

  മുന്പൊക്കെ ഏതെങ്കിലുമൊരു കോഴ്സ് പഠിക്കുക. അതുമായി ബന്ധപ്പെട്ട ജോലിക്ക് ശ്രമിക്കുക എന്നതായിരുന്നു രീതി. എന്നാല് ഇന്ന് വെറുതെ ഒരു കോഴ്സ് പഠിച്ചതു കൊണ്ട് മാത്രം ജോലി ലഭിക്കില്ല. കോഴ്സുകളെക്കാലുപരി നമുക്ക് എന്തെല്ലാം നൈപുണ്യങ്ങളുണ്ട്, ഏത് മേഖലയിലാണ് നമ്മുടെ വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും നമ്മുടെ തൊഴില് വിപണിയിലെ ഡിമാന്ഡ്.

  എല്ലാക്കാര്യങ്ങളും നാം പഠിക്കുന്ന സ്കൂളില് നിന്നോ കോളജില് നിന്നോ ലഭിക്കണമെന്നില്ല എന്ന് സാരം. ഇവിടെയാണ് ഓണ്ലൈന് കോഴ്സുകളുടെ പ്രസക്തി. നമുക്ക് താത്പര്യമുള്ള മേഖലയുമായി ബന്ധപ്പെട്ട് എണ്ണിയാലൊടുങ്ങാത്ത കോഴ്സുകള് ഇന്ന് നിരവധി ഓണ്ലൈന് പ്ലാറ്റ്ഫോമുകളില് ലഭ്യമാണ്. ഇവയില് പലതും സൗജന്യമായി പഠിക്കാന് സാധിക്കും. ചിലകോഴ്സുകള്ക്ക് സര്ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില് ചെറിയൊരു തുക അടയ്ക്കേണ്ടി വരുമെന്ന് മാത്രം.

  നമ്മുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് പഠിച്ചെടുക്കാം എന്നതാണ് ഇത്തരം ഓണ്ലൈന് കോഴ്സുകളുടെ മെച്ചം.

  എവിടെ പഠിക്കാം?

  ആരതി പഠിച്ച് റെക്കോര്‍ഡ് ഇട്ടത് Coursera(https://www.coursera.org/)   പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണെന്ന് പറഞ്ഞല്ലോ. SWAYAM(https://swayam.gov.in/), SkillShare(https://www.skillshare.com/),  Udemy(https://www.udemy.com/), Edx(https://www.edx.org/), Codeacademy( https://www.codecademy.com/), Alison(https://alison.com/), Udacity(https://www.udacity.com/), Unacademy(https://unacademy.com/) തുടങ്ങി നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഓണ്‍ലൈന്‍ പഠനത്തിന് ലഭ്യമാണ്.

  നാം നേടാന്‍ ആഗ്രഹിക്കുന്ന നൈപുണ്യങ്ങള്‍ക്കനുസരിച്ചും താത്പര്യമുള്ള മേഖലയ്ക്കനുസരിച്ചും കോഴ്‌സുകള്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ കണ്ടെത്താന്‍ സാധിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വേണ്ടി വരുന്ന സമയവും അതിന്റെ സിലബസും പരിശോധിച്ച് സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം. ഹാര്‍വാര്‍ഡും കേംബ്രിജും ഓക്‌സ്ഫഡും അടക്കമുള്ള ലോകപ്രശസ്ത സര്‍വകലാശാലകളുടെ  കോഴ്‌സുകള്‍ പഠിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തുറന്നിടുന്നത്.

  Popular Blogs

  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
  രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
  blog image

  StudyatChanakya Admin

  Jul 29

  5:35

  കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
  വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
  blog image

  Vidya Bibin

  Jul 29

  4:34

  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
  സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
  blog image

  StudyatChanakya Admin

  Jul 22

  3:42