
StudyatChanakya Admin
Jun 02,2021
1:32pm
സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80:20 അനുപാതം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള സ്‌കോളർഷിപ്പുകളിൽ 80 ശതമാനം മുസ്‌ലിങ്ങൾക്കും ബാക്കി 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കുമായി നൽകിക്കൊണ്ടുള്ള മൂന്നു സർക്കാർ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മെറിറ്റ് സ്‌കോളർഷിപ്പ് അനുവദിക്കുമ്പോൾ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. പാലക്കാട് സ്വദേശി ജസ്റ്റിൻ പള്ളിവാതുക്കലാണ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ സമുദായാംഗങ്ങൾക്കുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുമ്പോൾ ഒരു സമുദായത്തിനു മാത്രമായി മുൻഗണന നൽകുന്നെന്നാണ് ഹർജിയിൽ ആരോപിച്ചത്.