
Vidya Bibin
Dec 29,2020
7:30am
യുനെസ്കോയുമായി സഹകരിച്ചുള്ള ഈ വർഷത്തെ ഗ്ലോബൽ ടീച്ചർ പ്രൈസ് മഹാരാഷ്ട്ര സ്വദേശിയായ അധ്യാപകൻ രഞ്ജിത് സിൻഹ് ദിസാലിന്. 7.2 കോടി രൂപയാണ് അവാർഡ് തുക. 140 രാജ്യങ്ങളിലെ 12,000 പേരിൽ നിന്നാണ് ദിസാലെയെ തിരഞ്ഞെടുത്തത്. മഹാരാഷ്ട്ര സോലാപുരിലെ ജില്ലാ പരിഷത് പ്രൈമറി സ്കൂളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ദിസാലെയെ തേടി സമ്മാനമെത്തിയത്. എന്നാൽ സമ്മാനത്തുകയുടെ കാര്യത്തിലും ഇദ്ദേഹം വ്യത്യസ്തനായി. തുകയുടെ പകുതി തനിക്കൊപ്പം ഫൈനലിൽ എത്തിയ ഒമ്പത് പേർക്കായി നൽകാനാണ് ദിസാലയുടെ തീരുമാനം.