
StudyatChanakya Admin
Feb 20,2021
3:49pm
ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ. പുതിയ പേര് കമലം. ഡ്രാഗൺ ഫ്രൂട്ട് എന്ന പേരിനു ചൈനീസ് ബന്ധമുള്ളതു കൊണ്ടാണ് പുതിയ പേരിടാൻ കാരണം. ഡ്രാഗൺ ഫ്രൂട്ട് കണ്ടാൽ താമരയെ പോലെ തോന്നുമെന്ന് കർഷകർ അഭിപ്രായപ്പെട്ടതിലാണത്രെ കമലം എന്നു പേരു നൽകുന്നത്. താമരയുടെ പര്യായമാണല്ലോ കമലം. എന്തായാലും പുതിയ പേരിനു പേറ്റന്റിനുള്ള അപേക്ഷ സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ ഗുജറാത്ത് ആസ്ഥാനത്തിന്റെ പേര് ശ്രീ കമലം എന്നാണ്.